Sections

സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ അപേക്ഷിക്കാം

Thursday, Aug 17, 2023
Reported By Admin
SAF

ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വുമൺ (സാഫ്) മുഖാന്തരം തീരമൈത്രി പദ്ധതിയുടെ കീഴിൽ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ള വനിതകളായിരിക്കണം. രണ്ട് മുതൽ അഞ്ച് വരെ മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. 20 നും 40 നും മധ്യേ പ്രായമുള്ളവർക്കും പ്രകൃതിദുരന്തങ്ങൾക്ക് നേരിട്ട് ഇരയായവർ, മാറാരോഗങ്ങൾ ബാധിച്ചവരുടെ കുടുംബത്തിൽപെട്ടവർ, ട്രാൻസ്ജെൻഡേഴ്സ്, വിധവകൾ, ഭിന്നശേഷിക്കാരായ കുട്ടികളുള്ളവർ എന്നിവർക്കും തീരനൈപുണ്യ കോഴ്സിൽ പങ്കെടുത്തവർക്കും മുൻഗണന ലഭിക്കും.

പ്രത്യേക വിഭാഗക്കാർക്ക് പ്രായപരിധി 20 മുതൽ 50 വരെ. സാഫിൽനിന്ന് ഒരു തവണ സഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. ഒരു അംഗത്തിന് പരമാവധി ഒരു ലക്ഷം നിരക്കിൽ അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ ഗ്രാൻഡ് ലഭിക്കും. താത്പര്യമുള്ളവർ ആഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷകൾ www.fisheries.kerala.gov.in , www.safkerala.org-ലും ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് (മലമ്പുഴ), ജില്ലാ മോഡൽ ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പാലക്കാട്: ഫോൺ: 8075028203.

കോഴിക്കോട്: ഫോൺ: 8594041242, 8281229242, 8943164472.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.