- Trending Now:
കൂത്തുപറമ്പ് ഗവ.ഐ ടി ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മാർച്ച് 29ന് രാവിലെ 11 മണിക്ക് ഐ ടി ഐയിൽ അഭിമുഖം നടത്തും. സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻ ടി സി അല്ലെങ്കിൽ എൻ എസിയും മൂന്ന് വർഷത്തെ വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0490 2364535
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ രോഗനിദാന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരു ഒഴിവുണ്ട്. ഈ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തി കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുള്ള കാലാവധി പരമാവധി ഒരു വർഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരേയോ ആയിരിക്കും. യോഗ്യത: - ആയുർവേദത്തിലെ രോഗനിദാന വിഷയത്തിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രവൃത്തി പരിചയം അഭിലഷണീയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ മൂന്നിന് രാവിലെ 11 -ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുൻപാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൾറ്റന്റുമാരുടെ ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു. കട്ടപ്പന ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിലെ എം.ഇ.സി ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രായം 25നും 45നും ഇടയിലുള്ള പ്ലസ് ടു പാസ്സ് ആയവർക്ക് അപേക്ഷിക്കാം . കുടുംബശ്രീ അയൽക്കൂട്ട അംഗമോ, കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. 47 ദിവസത്തെ പരിശീലനത്തിന് തയ്യാറായിരിക്കണം.കട്ടപ്പന ബ്ലോക്ക് പരിധിയിൽ ഉള്ളവർക്കും വനിതകൾക്കും മുൻഗണന. താല്പര്യം ഉള്ളവർ വെള്ള കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ പതിപ്പിച്ച ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കോപ്പി, സിഡിഎസ് ചെയർപേഴ്സന്റെ സാക്ഷ്യപത്രം എന്നിവ അടങ്ങിയ അപേക്ഷ ഏപ്രിൽ 3നു വൈകിട്ടു 5 നു മുൻപ് നേരിട്ടോ തപാൽ മുഖേനയോ എത്തിക്കുക. വിലാസം - ജില്ലാ പ്രോഗ്രാം മാനേജർ, എസ്.വി.ഇ.പി കുടുംബശ്രീ ബിആർസി ഓഫീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ബിൽഡിംഗ്,തേർഡ് ഫ്ളോർ, തടിയമ്പാട് -685602. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ സിഡിഎസ് ഓഫീസുമായി ബന്ധപെടുക.
ആലപ്പുഴയിലെ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ, ഈഴവ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത രണ്ട് ജൻഡർ സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സോഷ്യൽവർക്ക്/ അനുബന്ധ കോഴ്സുകളിലെ ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ/ സർക്കാർ ഇതര സ്ഥാപനങ്ങളിൽ സമനമേഖലയിലെ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 01.01.2023 ന് 40 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. പ്രതിമാസ വേതനം 25,750 രൂപ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 20 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിന് നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ വേണം. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം. അപേക്ഷ ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഏപ്രിൽ 3ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം - 16 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ നൽകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.