Sections

ജലസേചന സൗകര്യമൊരുക്കാം സബ്‌സിഡിയോടെ കൃഷിസിഞ്ചായി യോജന; അപേക്ഷ ക്ഷണിച്ചു

Thursday, May 05, 2022
Reported By admin
Pradhan Mantri Krishi Sinchayee Yojana

മണ്ണും. ജലവും ജൈവസമ്പത്തും തമ്മിലുള്ള സ്വാഭാവിക ജൈവബന്ധം നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ക്രമാനുഗതമായും ശാസ്ത്രീയമായും നടപ്പിലാക്കുകയും മണ്ണിലെ ജൈവസന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ്സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഡ്രിപ്പ്, സ്പ്രിംഗ്ളര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാന്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക്അവസരംലഭിക്കുന്നു. ചെറുകിട നാമമാത്ര കര്‍ഷര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയതുകയുടെ 80 ശതമാനവും മറ്റുളള കര്‍ഷകര്‍ക്ക് 70 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു ജില്ലകളിലെ കൃഷിഅസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുളള കൃഷിഭവനുമായോ ബന്ധപ്പെടുക.


സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ 2009-10 സാമ്പത്തിക വര്‍ഷം മുതല്‍ തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളില്‍ ഗ്രാമവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംയോജിത നീര്‍ത്തട പരിപാലന പരിപാടി (ഐ.ഡബ്ല്യു.എം.പി) നടപ്പിലാക്കി വരികയാണ്.     മണ്ണും. ജലവും ജൈവസമ്പത്തും തമ്മിലുള്ള സ്വാഭാവിക ജൈവബന്ധം നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ക്രമാനുഗതമായും ശാസ്ത്രീയമായും നടപ്പിലാക്കുകയും മണ്ണിലെ ജൈവസന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.2009-10 ല്‍ പദ്ധതികള്‍ അനുവദിക്കപ്പെട്ടു എങ്കിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2010-11 മുതലാണ്. 2014-15 വരെ സംസ്ഥാനത്ത് 83 പദ്ധതികളിലായി 422987 ഹെക്ടര്‍ പ്രദേശം നീര്‍ത്തട വികസനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

ആകെ 58161.97 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടത്.കേരളത്തില്‍ പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായി സംസ്ഥാന സര്‍ക്കാര്‍ ബ്ലോക്ക് പഞ്ചായത്തുകളെയാണ് നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി നിര്‍വ്വഹണത്തിന് ബ്ലോക്ക് പഞ്ചായത്തുകളെ സഹായിക്കുന്നതിനായി സാങ്കേതിക വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി വാര്‍ട്ടര്‍ഷെഡ് ഡവലപ്‌മെന്റ് ടീം രൂപീകരിച്ചിട്ടുണ്ട്. 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ നീര്‍ത്തട ഘടകം എന്ന നിലയിലാണ് നടപ്പിലാക്കുന്നത്.

മണ്ണും ജലവും ജൈവസമ്പത്തും തമ്മിലുണ്ടാകേണ്ട സ്വാഭാവിക ജൈവബന്ധം പുനഃസ്ഥാപിക്കുക.പ്രകൃതിവിഭവങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുക.മഴവെള്ളം പരമാവധി സംഭരിച്ച് ഭൂഗര്‍ഭത്തിലേക്ക് റീചാര്‍ജ്ജ് ചെയ്ത് ജലവിതാനം ഉയര്‍ത്തുക.
ജൈവസമ്പത്തിന്റെ ശോഷണം തടയുകയും പരിസ്ഥിതി പുനഃസ്ഥാപനം സാധ്യമാക്കുകയും ചെയ്യുക.ശാസ്ത്രീയമായ മണ്ണ്-ജല സംരക്ഷണ മാര്‍ഗങ്ങളിലൂടെ കാര്‍ഷിക-അനുബന്ധ മേഖലകളില്‍ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുക.ഇതൊക്കെയാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ പ്രധാന ലക്ഷ്യങ്ങള്‍.

 

Story highlights: Pradhan Mantri Krishi Sinchai Yojana is a national mission to improve farm productivity and ensure better utilization of the resources in the country. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.