Sections

വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Friday, Apr 28, 2023
Reported By Admin
Job Offer

വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


ലാബ് ടെക്നീഷ്യൻ ഒഴിവ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡി എം എൽ ടി അല്ലെങ്കിൽ ബി എസ് സി എം എൽ ടിയാണ് യോഗ്യത. സർക്കാർ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകമായിരിക്കും. പ്രവൃത്തിപരിചയം അഭികാമ്യം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മെയ് മൂന്നിന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ https://gmckannur.edu.in/ ൽ ലഭിക്കും.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

ചീമേനി ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2023-24 അധ്യയന വർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അതാത് വിഷയങ്ങളിൽ പി ജി, നെറ്റ്, പിഎച്ച്ഡി, എംഫിൽ എന്നിവയാണ് യോഗ്യത. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും. താൽപ്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് അഞ്ചിന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിന് പങ്കെടുക്കുക. ഫോൺ: 8547005052.

താൽക്കാലിക നിയമനം

കൂടാളി ഗ്രാമപഞ്ചായത്ത് വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ സംബന്ധിച്ച വിവരശേഖരണം നടത്തുന്നതിനും, ഡേറ്റ എൻട്രി നടത്തുന്നതിനുമായി താൽകാലിക അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ/ഐ ടി ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ/ ഐ ടി ഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ മെയ് ആറിനകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0490 2484402.

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം മെയ് 5ന്

ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ചീമേനിയിൽ 2023-24 അധ്യയന വർഷത്തേക്കുള്ള താത്ക്കാലിക അസിസ്റ്റന്റ് പ്രൊഫസർമാരുടെ അഭിമുഖം മെയ് 5ന് രാവിലെ 10ന് കോളേജിൽ നടത്തും. കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. അതാത് വിഷയങ്ങളിൽ പി. ജി, നെറ്റ്, പി.എച്.ഡി, എം.ഫിൽ എന്നിവയാണ് യോഗ്യത. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പള്ളിപ്പാറയിലുള്ള കോളേജ് ഓഫിസിൽ എത്തണം. ഫോൺ 8547005052.

ഗസ്റ്റ് അധ്യാപക നിയമനം

മലപ്പുറം ഗവ. വനിതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇസ്ലാമിക് ഹിസ്റ്ററി, മലയാളം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. താത്പര്യമുള്ള ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ മെയ് അഞ്ചിന് രാവിലെ പത്തിനും മലയാളം വിഷയത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ ഉച്ചക്ക് രണ്ടിനും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം. ഫോൺ : 0483 2972200.

ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു

പാലക്കാട് പത്തിരിപ്പാല ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ കൊമോഴ്സ്, ബി.ബി.എ ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യു.ജി.സി നെറ്റ് യോഗ്യതയള്ളവർക്കും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർക്കും അപേക്ഷ സമർപ്പിക്കാം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. മെയ് എട്ടിന് രാവിലെ പത്ത് മുതൽ കൊമേഴ്സ് വിഭാഗത്തിലേക്കും മെയ് 15ന് രാവിലെ പത്ത് മുതൽ ബി.ബി.എ വിഭാഗത്തിലേക്കും അഭിമുഖം നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളജിൽ ഹാജരാകണം. ഫോൺ: 0491 2873999.

അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവ്

പരുതൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ ഒഴിവുകളിൽ നിയമനം. എസ്.എസ്.എൽ.സി പാസായവർക്ക് വർക്കർ തസ്തികയിലേക്കും എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. പഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷം വയസിളവ് ലഭിക്കും. അപേക്ഷകൾ മെയ് 15 നകം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, പട്ടാമ്പി-679303 എന്ന വിലാസത്തിൽ ലഭ്യമാക്കണം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരിയാണെന്ന്് തെളിയിക്കുന്ന രേഖയും അപേക്ഷയോടൊപ്പം വെക്കണം. അപേക്ഷയുടെ മാതൃക പട്ടാമ്പി ശിശുവികസന ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊ ലഭിക്കും. ഫോൺ: 0466-2211832

ഇന്റർവ്യൂ

മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ട്രറെ നിയമിക്കുന്നു. യോഗ്യത: മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടു കൂടിയ എൻ ടി സി/എൻ എ സി ഇൻ വയർമാൻ ട്രേഡ് അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയം. ഇന്റർവ്യൂ മെയ് മൂന്നിന് രാവിലെ 11 മണിക്ക് ഐ ടി ഐയിൽ നടക്കും. എൽ സി /എ ഐ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തിയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2377016

ഇന്റർവ്യൂ നടത്തുന്നു

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉദയം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഉദയം ഹോമിലെ കെയർ ടേക്കർമാരുടെ ഒഴിവിലേക്കുള്ള ഇന്റർവ്യൂ മെയ് അഞ്ചിന് വൈകീട്ട് 4.30 ക്ക് ചേവായൂർ ഉദയം ഹോമിൽ നടക്കും. യോഗ്യത: എസ് എസ് എൽ.സി. പ്രായപരിധി 55 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: 9207391138 /udayamprojectkozhikode@gmail.com

ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന നിപുൺ ഭാരത് മിഷന് പ്രോജക്ടിൽ പത്തനംതിട്ട ജില്ലയിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് നാലിന് വൈകുന്നേരം അഞ്ചു വരെ. യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് എസ്.എസ്.കെ പത്തനംതിട്ടയുടെ ബ്ലോഗ് സന്ദർശിക്കുക.(https://dpossapta.blogspot.com). ഫോൺ: 0469 - 2600167.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.