Sections

Job Alert: വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷിക്കാം

Tuesday, Jul 11, 2023
Reported By Admin
Job Offer

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

കോട്ടയം: ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിൽ കോട്ടയം ജനറൽ ആശുപത്രിയിൽ നിലവിലുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.സി ബിരുദവും എം.ഫിലും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും തിരിച്ചറിയൽ കാർഡും സഹിതം ജൂലൈ 19ന് രാവിലെ 11 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ(ആരോഗ്യം) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0481 2562778

വോക്ക് ഇൻ ഇന്റർവ്യൂ

ചാത്തന്നൂർ പ്രീമെട്രിക് ഹോസ്റ്റൽ (ആൺകുട്ടികളുടെ) വിദ്യാർഥികൾക്ക് ഹിന്ദി, നാച്ചുറൽ സയൻസ് വിഷയങ്ങളിൽ ടൂഷൻ പരിശീലനം നൽകുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി എഡുമുള്ളവർക്ക് അപേക്ഷിക്കാം. രേഖകളും ബയോഡാറ്റയും സഹിതം ജൂലൈ 11ന് രാവിലെ 11ന് ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ 8547630035, 9446525521.

സൈക്കോളജി അപ്രന്റിസ്

വിവിധ ഗവ./എയ്ഡഡ് കോളേജുകളിലേക്കായി സൈക്കോളജി അപ്രന്റീസുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ജൂലൈ 14നു രാവിലെ 11ന് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടക്കും. സൈക്കോളജിയിൽ റഗുലർ ആയി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.

യങ് പ്രൊഫഷണൽ

വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ ഒരു യങ് പ്രൊഫഷണലിന്റെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തിൽപെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ബിരുദമാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471 - 2480224.

താത്കാലിക നിയമനം

IHRD-യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, ഡെമോൺസ്ട്രേറ്റർ ഇൻ കമ്പ്യൂട്ടർ, ഡെമോൺസ്ട്രേറ്റർ ഇൻ ബയോമെഡിക്കൽ എന്നീ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത അതാത് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ. താത്പര്യമുള്ളവർ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ജൂലൈ 12 ന് രാവിലെ 10 ന് കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 8547005084, 9744157188.

കേന്ദ്രീയ വിദ്യാലയത്തിൽ നിയമനം

മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ 2023-24 അധ്യയന വർഷത്തിലേയ്ക്ക് പ്രൈമറി ടീച്ചർ, ആർട്ട് ടീച്ചർ, സ്പെഷ്യൽ എജ്യുക്കേറ്റർ, നഴ്സ് എന്നീ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജൂലൈ 15ന് രാവിലെ പത്തിന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. വിശദ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായോ സ്കൂൾ വെബ്സൈറ്റുമായോ ബന്ധപ്പെടാം. ഫോൺ: 0483 2734963.

റസിഡന്റ് ട്യൂട്ടർ നിയമനം: അഭിമുഖം 21ന്

മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ മാതിരപ്പിള്ളി, നേര്യമംഗലം എന്നീ സ്ഥാപനങ്ങളിലെ പെൺകുട്ടികൾക്കും പിണവൂർകുടിയിൽ ആൺകുട്ടികൾക്കായും പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ കുട്ടികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. ബി. എഡ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 12,000 രൂപ. എസ്.സി, എസ് ടി വിഭാഗക്കാർക്കും ഈ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണന. താല്പര്യമുള്ളവർ മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ഓഫീസിൽ ഈ മാസം 21ന് രാവിലെ 11 ന് നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം.

ചീഫ് പ്ലാനർ (ഹൗസിംഗ്) ഡെപ്യൂട്ടേഷൻ നിയമനം

ഭവന നിർമാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തിക ഒഴിവുണ്ട്. മതിയായ യോഗ്യതയുള്ള സർക്കാർ സർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. യോഗ്യത: സിവിൽ എഞ്ചിനീയറിംഗ്/ആർക്കിടെക്ച്ചറിൽ ഡിഗ്രി. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ (അഡ്മിനിസ്ട്രേഷൻ/ഹ്യൂമൻ റിസോഴ്സസ്). ചുരുങ്ങിയത് രണ്ട് വർഷമെങ്കിലുമായി പി.ഡബ്ല്യു.ഡി. വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയറായി ജോലി പരിചയം അല്ലെങ്കിൽ ടൗൺ പ്ലാനിംഗ് വകുപ്പിൽ സീനിയർ ടൗൺ പ്ലാനറായുള്ള അനുഭവസമ്പത്ത് അല്ലെങ്കിൽ സർക്കാർ എൻജിനീയറിംഗ് കോളജിൽ പ്രൊഫസർ ആയുള്ള ജോലി പരിചയം അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സൂപ്രണ്ടിംഗ് എൻജിനീയറിംഗ് തസ്തികകളിലെ ജോലി പരിചയം. നഗര /പ്രാദേശിക ആസൂത്രണ രംഗത്തെ പ്രവൃത്തി പരിചയം. ഹൗസിംഗ്/നഗര/ഗ്രാമീണ വികസനത്തിൽ ടെക്നിക്കൽ പേപ്പറുകൾ അവതരിപ്പിച്ചത് അഭിലഷണീയ യോഗ്യതയാണ്. ബയോഡേറ്റയും എൻ.ഒ.സി.യും സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്മെന്റ്, അനക്സ് 2, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 31നുള്ളിൽ അയയ്ക്കണം. housingdeptsect@gmail.com എന്ന ഇ-മെയിലിലേക്കും അയയ്ക്കാം.

ക്ലാർക്ക് കരാർ നിയമനം

എറണാകുളത്തുള്ള കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡൈ്വസറി ബോർഡ് ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കാൻ വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി -682 026, എറണാകുളം (ഫോൺ: 0484 2537411) എന്ന വിലാസത്തിൽ ലഭിക്കണം.

അധ്യാപക നിയമനം

മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂലൈ 13ന് രാവിലെ 9.30ന് അഭിമുഖം നടക്കും. ഫോൺ: 0483 2734921.

വെള്ളറട സി.എച്ച്.സിയിൽ ഡോക്ടർ നിയമനം

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജൂലായ് 22 രാവിലെ 10ന് വെളളറട മെഡിക്കൽ ഓഫീസറുടെ മുൻപാകെ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. പ്രതിമാസ ശമ്പളം 41,000 രൂപ.

സൈക്കോളജി അപ്രന്റീസ് അഭിമുഖം

തിരുവനന്തപുരം മലയിൻകീഴ് എം.എം.എസ്. ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി അപ്രന്റിസ് ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ( റെഗുലർ ) ആണ് യോഗ്യത. വിദ്യാഭ്യസ യോഗ്യത, ജനന തീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 14 രാവിലെ 10ന് അഭിമുഖത്തിനായി കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2282020


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.