Sections

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം

Tuesday, Jul 04, 2023
Reported By Admin
Fish Farming

ജനകീയ മത്സ്യകൃഷി പദ്ധതി: അപേക്ഷിക്കാം


കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം. ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ കാർപ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, ശാസ്ത്രീയ ഓരുജല മത്സ്യകൃഷി, വീട്ടു വളപ്പിലെ പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, ശാസ്ത്രീയ ചെമ്മീൻകൃഷി, ബയോ ഫ്ളോക്ക് മത്സ്യകൃഷി, ശുദ്ധജല കൂട് മത്സ്യ കൃഷി, ഓരു ജല കൂട് മത്സ്യകൃഷി, വീട്ടു വളപ്പിലെ കരിമീൻ വിത്ത് ഉത്പാദന യൂണിറ്റ് എന്നിവയാണ് പദ്ധതികൾ. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോമുകൾ കോട്ടയം കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും പാലാ, വൈക്കം മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾ സഹിതം ജൂലൈ ഏഴിന് വൈകിട്ട് നാലിനകം ഓഫീസുകളിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2566823 മത്സ്യഭവനുകൾ പാലാ- 04822299151, വൈക്കം- 04829 291550.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.