Sections

കർഷക ക്ഷേമനിധി പെൻഷൻ ആനുകൂല്യങ്ങൾ: ഇപ്പോൾ അപേക്ഷിക്കാം

Tuesday, May 09, 2023
Reported By admin
pension

 

കർഷക ക്ഷേമനിധി പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം. 5 സെന്റ് മുതൽ 15 ഏക്കർ വരെ വിസ്തീർണ്ണമുള്ള ഭൂമി കൈവശമുള്ളവർ, കാർഷിക - അനുബന്ധ പ്രവർത്തനങ്ങളിൽ 3 വർഷത്തിൽ കൂടുതൽ ഉപജീവനം നടത്തുന്നവർ, വാർഷിക വരുമാനം 5 ലക്ഷത്തിൽ കവിയാത്തവർ എന്നിവർ അപേക്ഷ നൽകാൻ യോഗ്യരാണ്. 18നും 65 വയസിനും ഇടയിലാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. പദ്ധതിയുടെ പ്രതിമാസ അംശാദായം 100 രൂപയാണ്. അംഗമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ കർഷകർ ക്ഷേമനിധി ബോർഡിന്റെ https://kfwfb.kerala.gov.in/ എന്ന പോർട്ടൽ വഴിയാണ് നൽകേണ്ടത്. 

കർഷകന്റെ സത്യപ്രസ്താവന, ഫോട്ടോ, കാർഷിക അനുബന്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, വില്ലേജ് ഓഫീസറിൽ നിന്നും ലഭിക്കുന്ന വാർഷിക വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, വയസ് തെളിയിക്കുന്ന രേഖ, ഭൂമിയുടെ കരം അടച്ച രസീത്/ഭൂമി സംബന്ധിച്ച രേഖകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷൻ ഫീസായി 100 രൂപ ഓൺലൈനായി അടയ്ക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.