- Trending Now:
മലപ്പുറം എം.എസ്.പി ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിലേക്ക് ഹിസ്റ്ററി, സുവോളജി വിഷയങ്ങളിലേക്കും ഹൈസ്കൂൾ വിഭാഗത്തിൽ നാച്യുറൽ സയൻസ്, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലേക്കും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ജൂൺ 15 നും ഹൈസ്കൂൾ വിഭാഗത്തിലേക്ക് 16 നും രാവിലെ 9.30 ന് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0483 2734921.
മൊഗ്രാൽ പുത്തൂർ ഗവൺമെന്റ് ടെക്നിക് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. ബിരുദം, ബി.എഡ് അടിസ്ഥാന യോഗ്യത. അഭിമുഖം ജൂൺ 19ന് രാവിലെ 11ന്. ഫോൺ 9809794930, 9400006496.
വെസ്റ്റ്ഹില്ലിലെ ടെക്നിക്കൽ ഹൈസ്കൂളിൽ സോഷ്യൽ സയൻസിൽ ഒഴിവുള്ള താത്കാലിക അധ്യാപക തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ജൂൺ 12 ന് രാവിലെ 10.30 നാണ് ഇന്റർവ്യൂ. ബി.എ, ബി.എഡ്, കെ-ടെറ്റ് അല്ലെങ്കിൽ സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ സഹിതം സ്കൂൾ ഓഫീസിൽ കൃത്യസമയത്ത് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് - 9895500499, 9400006490.
ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ് വിഭാഗത്തിൽ(സീനിയർ) രണ്ടും, കെമിസ്ട്രി വിഭാഗത്തിൽ ഒന്നും, മാത്തമാറ്റിക് സ് വിഭാഗത്തിൽ ഒന്നും താത്കാലിക ഒഴിവ് . കൂടിക്കാഴ്ച ജൂൺ 12 ന് 11 ന് സ്കൂൾ ഓഫിസിൽ നടക്കും . യോഗ്യരായ ഉദ്യോഗർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് കളുമായി ക്ൃത്യസമയത്ത് ഹാജരാകണം. ഫോൺ - 9447487137.
കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ ജേണലിസം, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 27ന് കോളജിൽ ഹാജരാകണം. രാവിലെ 10ന് ജേണലിസം, 12ന് മാത്തമാറ്റിക്സ്, 2.30ന് ഇക്കണോമിക്സ് വിഷയങ്ങളിലാണ് അഭിമുഖം. ഫോൺ: 8089710564, 8606144316.
ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലെ തുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി നടത്താൻ പഞ്ചായത്ത് പ്രൊജക്ട് പ്രകാരം ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം ജൂൺ 16ന്
കോഴിക്കോട് ഗവ.ജനറൽ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി 179 ദിവസത്തേക്ക് സെക്യൂരിറ്റിയെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ സൈനിക അർദ്ധ സൈനിക വിഭാഗത്തിലെ വിമുക്തഭടൻ ആയിരിക്കണം. യോഗ്യരായവർ ജൂൺ ഒൻപതിന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രിയിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495 -2365367.
സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) കരാർ അടിസ്ഥാനത്തിൽ പ്രൊഫസർ ആൻഡ് ഡയറക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. വയസ്സ്, യോഗ്യത എന്നിവ AICTE മാനദണ്ഡ പ്രകാരം. താത്പര്യമുള്ളവർ ജൂൺ 13 നു രാവിലെ 11 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ അസൽ സർട്ടിഫിക്കുകളുമായി എത്തിച്ചേരണമെന്ന് അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2320420.
തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ അറബിക് വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമത്തിനായി ജൂൺ 15നു രാവിലെ 11.30ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യൂ.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
കാര്യവട്ടം സർക്കാർ കോളജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16നു രാവിലെ 11നു പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. ഫോൺ: 0471-2417112.
ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്സ് / മാത്സ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 01.01.2023 ൽ 18-40 (നിയമാനുസൃത വയസിളവ് അനുവദനീയമല്ല). ശമ്പളം 18,536 രൂപ. യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം, എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 22നകം പേര് രജിസ്റ്റർ ചെയ്യണം.
ജില്ലയിലെ എൻ ഡി പി എസ് കേസുകളുടെ (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോഫിക് സബ്സ്റ്റൻസസ്) വിചാരണയ്ക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നു. 1978ലെ കേരള ഗവൺമെന്റ് ലോ ഓഫീസേഴ്സ് (അപ്പോയിൻമെന്റ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവീസ്) ആൻഡ് കണ്ടക്റ്റ് ഓഫ് കേസസ് ചട്ടത്തിലെ വ്യവസ്ഥകൾ പാലിച്ച് ഏഴ് വർഷത്തിൽ കുറയാതെ പ്രാക്ടീസുള്ള യോഗ്യരായ അഭിഭാഷകർക്ക് അപേക്ഷിക്കാം. പേര്, മേൽവിലാസം, വയസ്, ജനനത്തീയതി, യോഗ്യത, എന്റോൾമെന്റ് നമ്പറും തീയതിയും, പ്രവർത്തിപരിചയം (വർഷത്തിൽ), പോലീസ് സ്റ്റേഷൻ പരിധി എന്നിവ ഉൾപ്പെടെയുള്ള ബയോഡേറ്റ, ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 14ന് വൈകിട്ട് അഞ്ചിനകം ജില്ലാ കലക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. ഫോൺ: 0474 2793473.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.