- Trending Now:
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. അപേക്ഷകർ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 12ന് രാവിലെ 10ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിലമ്പൂരിലുള്ള ജില്ലാ ഓഫീസിൽ ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത - ബിരുദം, ബി.എഡ്. 25 വയസ് പൂർത്തിയാകണം. പ്രതിമാസ ഓണറേറിയം 11,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, 0471-2348666.
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന 'സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്' ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഹോം മാനേജർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 22,500 രൂപ വേതനം ലഭിക്കും.
ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയ്ക്ക് എം.എസ്.ഡബ്യൂ (സൈക്കോളജി/സോഷ്യോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 16,000 രൂപ വേതനം ലഭിക്കും.
സ്ത്രീ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 11ന് രാവില 10ന് മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ ഓഫീസിൽ എത്തണം.
വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മെയ് 12ന് വൈകീട്ട് മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഐഡന്ററ്റിഫിക്കേഷൻ ആൻറ് ഡാറ്റാബേസ് ഡവലപ്മെൻറ് ഓഫ് ഡൈ-യീൽഡിങ് പ്ലാന്റ്സ് ഇൻ കേരള വിത്ത് എംഫസിസ് ഓൺ നാച്ചുറൽ ഫുഡ് കളറൻസിൽ പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത ബയോകെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫെലോഷിപ്പ് 22,000രൂപ. പ്രായപരിധി 01/01/2023 ന് 36 വയസ്സ് കവിയരുത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 9ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങൾക്ക് കേരള വന വെബൈറ്റ് www.kfri.res.in സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.