Sections

മഹിളാ സശാക്തീകരൺ യോജന; വായ്പക്ക് അപേക്ഷിക്കാം | Adivasi Mahila Sashaktikaran Yojana Loan Scheme

Saturday, Jun 22, 2024
Reported By Admin
Adivasi Mahila Sashaktikaran Yojana

സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ 'ആദിവാസി മഹിളാ സശാക്തീകരൺ യോജന' പദ്ധതിയിൽ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികവർഗ്ഗക്കാരായ തൊഴിൽ രഹിത യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പദ്ധതിയിൽ 200000 രൂപയാണ് വായ്പയായി ലഭിക്കുക. അപേക്ഷകർ 18 നും 55 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാൻ പാടില്ല. പദ്ധതി പ്രകാരം കൃഷി ഒഴികെ മറ്റേതൊരു സ്വയം തൊഴിൽ പദ്ധതിയിലും ഗുണഭോക്താവിന് ഏർപ്പെടാം. വായ്പതുകയുടെ നാല് ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം.

താത്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ പിണങ്ങോട് റോഡ് ജങ്ഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ-04936 202869, 9400068512


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.