- Trending Now:
കോട്ടയം: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ളാലം ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളായ ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അങ്കണവാടികളിൽ നിലവിലുള്ള വർക്കർ ഹെൽപ്പർ തസ്തികയിലേക്കും തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും അതത് പഞ്ചായത്ത്/ പാലാ നഗരസഭ പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. 18നും 46നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം. ഏപ്രിൽ 19ന് വൈകിട്ട് മൂന്നിനകം നൽകണം. ഫോൺ: 0482 2246980
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലുള്ള അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ ഹെൽപ്പർ ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രായം 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ട്. ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി വിജയിച്ചവർ ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി ഏപ്രിൽ 17ന് വൈകിട്ട് അഞ്ചുവരെ. 2016ൽ അപേക്ഷിച്ചവർ വീണ്ടും അപക്ഷിക്കേണ്ടതില്ല.ഫോൺ: 0472 2841471.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ആർട്ട് വർക്കുകൾ ചെയ്യുന്നതിന് BFA/DFA യോഗ്യതയുള്ളതും, കോറൽ ഡ്രോ, ഇല്ലുസ്ടേഷൻ, ഫോട്ടോഷോപ്പ്, പേജ് മേക്കർ സോഫ്റ്റ് വെയറുകളിൽ പ്രാവീണ്യവും സമാന മേഖലയിൽ മൂന്നു വർഷം പ്രവൃത്തി പരിയവുമുള്ള ഉദ്യോഗാർഥികളിൽ നിന്ന് (പ്രായപരിധി 25 മുതൽ 45 വരെ) അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഡയറക്ടർ, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ്ഭവൻ തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 20065 രൂപ നിരക്കിൽ ഒരു വർഷ കാലയളവിലേക്കാണ് നിയമനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10.
എസ് എസ് കെയുടെ നിപൂൺ ഭാരത് മിഷൻ പ്രോഗ്രാമിലേക്ക് ക്ലാർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. വോക്-ഇൻ-ഇന്റർവ്യൂ ഏപ്രിൽ അഞ്ചിന് രാവിലെ 10ന് എസ് എസ് കെ ജില്ലാ ഓഫീസിൽ നടത്തും. ബിരുദവും ഡാറ്റാ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ എന്നിവയിൽ എൻ സി വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്, മണിക്കൂറിൽ 6000 കി ഡിപ്രഷൻ സ്പീഡ്, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ ആറ് മാസത്തിൽ കുറയാത്ത പ്രവർത്തിപരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം. ബി എഡ്/ ഡി എൽ എഡ് യോഗ്യത അഭിലഷണീയം. പ്രയപരിധി 36 വയസ് (സംവരണ ഇളവ് ഒ ബി സി മൂന്ന് വർഷം, എസ് സി/എസ് ടി അഞ്ച് വർഷം). അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. വിശദ വിവരങ്ങൾക്ക് എസ് എസ് കെ കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0474 2794098.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ പ്രൊജക്ട് എൻജിനിയർ (സിവിൽ) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഏപ്രിൽ അഞ്ചിന് രാവിലെ 10.30ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദാംശങ്ങൾക്ക്: www.rcctvm.gov.in.
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റീസ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ആറു മാസത്തേക്കാണ് നിയമനം. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ. യോഗ്യത: എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്.സി, തമിഴ് ഒരു വിഷയമായി പഠിക്കുകയോ, അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നേടുകയോ ചെയ്തിരിക്കണം. പ്രായപരിധി 18-36. യോഗ്യതയുള്ളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ സഹിതം ഏപ്രിൽ 11ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകണം.
പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസ്സിസ്റ്റന്റുമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പ്രായം: 35 വയസ്. യോഗ്യത: എൽഎൽബി. അപേക്ഷകൾ ഏപ്രിൽ 20ന് വൈകീട്ട് 5ന് മുൻപായി തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0487 2360381.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.