- Trending Now:
ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷൻ, നാട്ടിക ഓഫീസിൽ ജെ ജെ എം വളണ്ടിയർമാരെ താൽക്കാലികമായി നിയമിക്കുന്നു. ജല ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ പൂർത്തീകരണം വരെ പ്രതിദിനം 755 രൂപ നിരക്കിൽ ചേലക്കര, മുള്ളൂർക്കര, പാഞ്ഞാൾ, തിരുവില്വാമല, കൊണ്ടാഴി, പുത്തൂർ, പാണഞ്ചേരി എന്നീ പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് നിയമനം. പ്രദേശവാസികൾക്ക് മുൻഗണന. ബി.ടെക് സിവിൽ / സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ / ഐടിഐ സിവിൽ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ മാർച്ച് 20ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്ട് ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഹാജരാകേണ്ടതാണ്.
പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കോലഴി പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിലെ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷ ഫോറത്തിന്റെ മാതൃക പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിൽ നിന്ന് ലഭ്യമാണ്. അപേക്ഷകൾ ഏപ്രിൽ 4ന് വൈകീട്ട് 5 മണി വരെ പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0487
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ അട്ടപ്പാടിയിൽ ഐ.റ്റി.ഡി.പിയുടെ നിയന്ത്രണ പരിധിയിലുള്ള ഏകലവ്യ മോഡൽ റെസിഡൻഷ്യൽ (സി.ബി.എസ്.ഇ) സ്കൂളിൽ 2023-24 അധ്യയന വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചേർസ് തസ്തികയിലേക്ക് സി.ബി.എസ്.ഇ സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്കൂളിൽ അദ്ധ്യാപന പരിചയമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷിൽ പ്രാവിണ്യം ഉള്ളവരായിരിക്കണം. താമസിച്ച് പഠിപ്പിക്കാൻ താത്പര്യമുള്ളവർ അപേക്ഷിച്ചാൽ മതിയാവും. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ നടത്തും. 32560 രൂപ പ്രതിമാസം ഓണറേറിയം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യഭ്യാസ യോഗ്യത, ജാതി, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ സഹിതം ഏപ്രിൽ 15 നകം പട്ടികവർഗ്ഗ വികസന പ്രൊജക് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, അഗളി പി.ഒ, 678581 വിലാസത്തിൽ നൽകണം. ഫോൺ :04924-254382
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ടൈപ്പിസ്റ്റിന്റെ രണ്ടും ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലറിക്കൽ അസിസ്റ്റന്റിന്റെ ഓരോ ഒഴിവുകളുമാണുള്ളത്. ഗവണ്മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും സമാന തസ്തികകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ വകുപ്പു മുഖേന മേയ് അഞ്ചിനകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 'ജനഹിതം ടി.സി.27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / എം.സി.എ. / ബി.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) / എം.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) / സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ഐ.ടി.സി (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ് / ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് യോഗ്യതകളിൽ ഏതെങ്കിലുമുള്ളവരായിരിക്കണം. ടൈപ്പിംഗ് പരിചയവും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ ഡിഗ്രി/ഡിപ്ലോമ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണന നൽകും.
തൃശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ബോട്ട് ഡ്രൈവറുടെ ഒരു താത്കാലിക ഒഴിവ്. യോഗ്യത: എസ്എസ്എൽസി / തത്തുല്യം, മോട്ടോർ ബോട്ട് ഡ്രൈവിങ്ങ് ലൈസൻസ്, ബോട്ട് ഡ്രൈവർ ആയി മൂന്ന് വർഷത്തെ പരിചയം. നീന്തൽ അറിഞ്ഞിരിക്കണം. പ്രായപരിധി 18 നും 41 നും മദ്ധ്യേ. ഉയരം -168 സെന്റിമീറ്റർ, നെഞ്ച് 81സെന്റി മീറ്റർ കൂടെ അഞ്ചു സെന്റി മീറ്റർ വിസ്താരം. വനിതകളും ഭിന്നശേഷിക്കാരും യോഗ്യരല്ല. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 10നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
തൃശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഇഇജി ടെക്നിഷ്യൻ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഈഴവ വിഭാഗത്തിൽപെട്ട യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെ പരിഗണിക്കും. യോഗ്യത: എസ് എസ് എൽ സി , ഇഇജി സർട്ടിഫിക്കറ്റ്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്ന് നൽകുന്ന ട്രെയിനിങ് കോഴ്സ് അല്ലെങ്കിൽ ഒരു വർഷത്തെ ഇഇജി പരിശീലനം. തിരുവനന്തപുരം മെഡിക്കൽ കോളേജ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജി, ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പോലുള്ള അധ്യാപന സ്ഥാപനങ്ങളോട് ചേർന്നുള്ള ആശുപത്രികളിൽ സ്ഥാപിതമായ ന്യൂറോളജി യൂണിറ്റിന് കീഴിലുള്ള ലബോറട്ടറികൾ /ന്യൂറോ ടെക്നോളജിയിൽ ഡിപ്ലോമ. പ്രായപരിധി : 18 നും 41 നും മദ്ധ്യേ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 10 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റസ്റ്റ് ഹൗസിൽ പാർട്ട് ടൈം തൂപ്പുകാരിയുടെ തസ്തികയിൽ മാസം 7000 രൂപ വേതന നിരക്കിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സൈനിക ക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം വിലാസത്തിലോ, നേരിട്ടോ മാർച്ച് 25 ന് മുമ്പ് ലഭിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2422239.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലമ്പുഴ ആശ്രമം സ്കൂൾ, അട്ടപ്പാടി മുക്കാലി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അധ്യാപിക ഒഴിവ്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്,ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇംഗ്ലീഷ് ,മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, ജോഗ്രഫി, ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, മലയാളം, ഹിന്ദി, നാച്ചുറൽ സയൻസ്, ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, എൽ.പി വിഭാഗത്തിൽ എൽ.പി സ്കൂൾ ടീച്ചർ, മാനേജർ കം റസിഡന്റ് ട്യൂട്ടർ, ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളിൽ പി.ജി, ബി.എഡ് ആൻഡ് സെറ്റ്, ബിരുദം, ബി.എഡ ആൻഡ് കെ-ടെറ്റ് 3, ടി.ടി.സി/തത്തുല്യം ആൻഡ് കെ-ടെറ്റ് 1 എന്നിവയാണ് അധ്യാപക ഒഴിവിലേക്കുള്ള യോഗ്യത. മാനേജർ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബി.എഡ് ആൻഡ് കെ-ടെറ്റ്, ഫിസിക്കൽ എജ്യൂക്കേഷൻ ഒഴിവിലേക്ക് ബിരുദം, ബിപി-എഡ് ആൻഡ് കെ.ടെറ്റ്, മ്യൂസിക് ടീച്ചർ തസ്തികയിലേക്ക് മ്യൂസിക് ബിരുദം/ഗാനപ്രവീണ/ഗാനഭൂഷൻ ആൻ കെ-ടെറ്റ് 4 ആണ് യോഗ്യതകൾ. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായിഏപ്രിൽ 15 ന് വൈകിട്ട് നാലിനകം അഗളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസിലോ, സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന ഓഫീസിലോ അപേക്ഷ നൽകണം. റസിഡൻഷ്യൽ സ്കൂളായതിനാൽ താമസിച്ച് പഠിപ്പിക്കാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0491-2815894, 04924-253347, 04924-254382, 9847745135
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള ബ്ലോക്ക് കോ -ഓഡിനേറ്ററുടെ തസ്തികയിൽ രണ്ട് ഒഴിവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് 29 ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.പ്രായ പരിധി 18-35. വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവ്വകലാശാല ബിരുദം, ടെക്നോളജിയിലും സോഫ്റ്റ്വെയറിലും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനുമുളള പരിജ്ഞാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.