- Trending Now:
പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമിക്കുന്നതിനായി പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാൻ പാടില്ല. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായപരിധി 18-46. പട്ടികജാതി/പട്ടികവർഗ്ഗകാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. താത്കാലിക സേവനം അനുഷ്ഠിച്ചവർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കും. താത്പര്യമുള്ളവർ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം, റേഷൻ കാർഡിന്റെ പകർപ്പ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, സാമൂഹ്യനീതി/ വനിത ശിശു വികസന വകുപ്പിലെ സ്ഥാപനങ്ങളിൽ താമസക്കാരി/ മുൻ താമസക്കാരിയാണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫക്കറ്റ്, വിധവയാണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം മെയ് 20ന് വൈകിട്ട് അഞ്ചിനകം വെളിയനാട് ഐ.സി.ഡി.എസ്. ഓഫീസിൽ നൽകണം. ഫോൺ: 0477-2754748.
ഉദുമ ഗവ ആർട്സ് ആന്റ് സയൻസ് കോളേജിൽ ഹിസ്റ്ററി, ഇംഗ്ലീഷ്, കോമേഴ്സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സ്റ്റാറ്റിറ്റിക്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പി എച്ച് ഡി എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർഥികൾ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷനിലെ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്ത രജിസ്ട്രേഷൻ നമ്പരും അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. മെയ് 16 ന് രാവിലെ 10 മണിക്ക് ഹിസ്റ്ററിയിലും 11 മണിക്ക് പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലും 17ന് രാവിലെ 10 ന് കോമേഴ്സിലും 11 മണിക്ക് മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലും 18ന് രാവിലെ 10ന് ഇംഗ്ലീഷിലും 11 മണിക്ക് ആന്ത്രോപോളജി, സ്റ്റാറ്റിറ്റിക്സ് എന്നീ വിഷയങ്ങളിലേക്കുമാണ് അഭിമുഖം നടക്കുക. ഫോൺ: 9495827783.
കോട്ടയം: ജില്ലയിൽ ഫിഷറീസ് വകുപ്പിന്റെ ഇൻലാൻഡ് ക്യാച്ച് അസസ്മെന്റ് സർവ്വേ നടത്തുന്നതിനുള്ള വിവര ശേഖരണത്തിനായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പാർട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായം 21 നും 36 നും മധ്യേ ആയിരിക്കണം. മേയ് 12 ന് വൈകിട്ട് നാലിനകം വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2566823
കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ/ഡിസ്പെൻസറികളിൽ ദിവസവേതനാടിസ്ഥാനത്തിൽ അറ്റൻഡർ തസ്തികകളിൽ നിയമനം നടത്തുന്നു. 18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. രജിസ്ട്രേഡ് ഗവൺമെന്റ്/പ്രൈവറ്റ് ഹോമിയോ പ്രാക്ടീഷനിൽ നിന്ന് ലഭിച്ച മൂന്ന് വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് സഹിതം നാഗമ്പടം പാലത്തിന് സമീപമുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ മേയ് 10 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം
കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ/ഡിസ്പെൻസറികളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു.
താത്പര്യമുള്ള പതിനെട്ടിനും നാൽപതു വയസിനും ഇടയിൽ പ്രായമുള്ള എൻ.സി.പി/സി.സി.പി. എന്നീ കോഴ്സ് പാസായവർക്കാണ് അവസരം. താത്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് സഹിതം നാഗമ്പടം പാലത്തിന് സമീപമുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ മേയ് 11 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.
മലപ്പുറം സർക്കാർ വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. മെയ് ഒമ്പതിന് രാവിലെ 10 മണിക്ക് കെമിസ്ട്രിയും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹിന്ദിയുടേയും അഭിമുഖം നടക്കും. മെയ് 12ന് രാവിലെ പത്ത് മണിക്ക് ഗണിതവും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫിസിക്സിന്റെ അഭിമുഖവുമാണ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 0483 2972200 ബന്ധപ്പെടുക.
റവന്യൂ വകുപ്പിന്റെ പരീശീലന സ്ഥാപനമായ ഐ.എൽ.ഡി.എം (ILDM) ന്റെ ഭാഗമായ റിവർ മാനേജ്മെന്റ് സെന്ററിൽ ഐ.ഇ.സി പ്രവർത്തനങ്ങൾക്കും യങ് പ്രൊഫഷണൽ പ്രോഗ്രാം ന്റെ ഭാഗമായി രണ്ട് ഹാൻഡ് ബുക്കുകൾ തയ്യാറാക്കുന്നതിനും ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ഒന്നും വീതം പ്രോജക്ട് അസോസിയേറ്റ്സിന്റെ ഒഴിവുണ്ട്. ഒരു വർഷ കാലയളവിലേക്ക് പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പോടു കൂടിയാണ് അവസരം. ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 16. വെബ്സൈറ്റ്: https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com. ഫോൺ: 0471 2365559, 9446066750, 9961378067.
ദേശീയ ആരോഗ്യ ദൗത്യത്തിൻറെ (എൻഎച്ച്എം) കീഴിലുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യത: ജിഎൻഎം/ ബി എസ് സി നഴ്സിങ്ങ് കൂടാതെ കേരള നഴ്സസ്സ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 40 വയസ്സിൽ താഴെ. വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ മേയ് 12ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യകേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്കായി www.arogyakeralam.gov.in സന്ദർശിക്കുക
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ഗൈനക്കോളജി വിഭാഗത്തിലേയ്ക്ക് സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. സീനിയർ റസിഡന്റ് ഒ ആന്റ് ജി. യോഗ്യത എംബിബിഎസ്, എം.എസ് (ഒ ആന്റ് ജി) ഡിജിഒ, ഡിഎൻബി , ടിസി രജിസ്ട്രേഷൻ. വേതനം 70,000. ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് എട്ടിന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ വച്ച് രാവിലെ 10.30 ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കാം. അന്നേ ദിവസം ഒമ്പതു മുതൽ 10 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകുന്നതായിരിക്കും. ഫോൺ 0484-2754000
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ റീജിയണൽ പ്രിവൻഷൻ ഓഫ് എപ്പിഡമിക് ആന്റ് ഇൻഫെക് ഷ്യസ് ഡിസീസ് (RPEID) സെല്ലിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 21,175 രൂപ മാസ ശമ്പളത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ മെയ് 19 നു രാവിലെ 11-ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും. യോഗ്യത: അംഗികൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള ഡിഗ്രി, പിജിഡിസിഎ/ഡിസിഎ. പ്രായം: 35 വയസ്സിനു താഴെ. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ അവയുടെ ഓരോ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിനു ഹാജരാകണം.
കോട്ടയം: വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ ഒഴിവു വരുന്നതും തുടർന്നുള്ള മൂന്ന് വർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസിനും 46 വയസിനും ഇടയിൽ പ്രായമുള്ള കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് വർക്കർക്കുള്ള വിദ്യാഭ്യാസ യോഗ്യത. ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. മേയ് 20ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോമിന്റെ മാതൃക വാഴൂർ ഐ.സി.ഡി.എസ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ശിശു വികസന പദ്ധതി ഓഫീസർ, വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, വാഴൂർ പി.ഒ. കൊടുങ്ങൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം.
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വെങ്ങാനൂരിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ വാർഡൻ തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. ഉയർന്ന യോഗ്യതയും വാർഡൻ തസ്തികയിൽ മുൻ ജോലിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ മെയ് എട്ടിന് രാവിലെ 10.30ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. പട്ടികജാതി വിഭാഗത്തിലുള്ളവർ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.
വിമുക്തി മിഷന് കീഴിൽ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മെയ് 10ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2370494
വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഐഎച്ച്ആർഡി) 2023-24 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും യുജിസി നെറ്റ് / പി എച്ച് ഡി. ഇന്റർവ്യൂ മെയ് ഒമ്പതിന് രാവിലെ 10 മണിക്ക് കോളേജിൽ. കൂടുതൽ വിവരങ്ങൾക്ക് : www.casvdy.org. ഫോൺ 04922 255061
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.