- Trending Now:
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലേക്ക് (പി.എം.കെ.എസ്.വൈ ഡബ്ല്യു.ഡി.സി 2.0)അസിസ്റ്റന്റ് എൻജിനീയർ നിയമനം. സിവിൽ എൻജിനീയറിങ് അല്ലെങ്കിൽ അഗ്രിക്കൾച്ചറൽ എൻജിനീയറിങിൽ ബിരുദമാണ് യോഗ്യത. പി.എം.കെ.എസ്.വൈ പദ്ധതി/തദ്ദേശസ്വയംഭരണ/സർക്കാർ/അർധ സർക്കാർ/പൊതുമേഖല/സർക്കാർ മിഷൻ/സർക്കാർ ഏജൻസിയിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷയും യോഗ്യതയും തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പും സഹിതം ഏപ്രിൽ 27 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തണമെന്ന് സെക്രട്ടറി അറിയിച്ചു. അന്നേദിവസം രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ഫോൺ: 0466 2261221.
പുളിക്കൽ ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവിര ശേഖരണത്തിന് ഡാറ്റാ എൻട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. ഡിപ്ലോമ സിവിൽ, ഐ.ടി.ഐ (ഡ്രാഫ്റ്റ്മാൻ, സിവിൽ), ഐ.ടി.ഐ (സർവേയർ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 28നകം അപേക്ഷ സമർപ്പിക്കണം.
നിലമ്പൂർ ജില്ലാ ആശുപത്രിയിലെ 'വിമുക്തി' ലഹരി മോചന ചികിത്സാ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനറൽ നഴ്സിങ്/ബി.എസ്.സി നഴ്സിങ്, സൈകാട്രി വാർഡിലെ മുൻപരിചയം എന്നിവയാണ് യോഗ്യത. പുരുഷന്മാർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ ഏപ്രിൽ 26ന് രാവിലെ പത്തിന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ താത്ക്കാലിക ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവ്. യോഗ്യത എസ്.എസ്.എൽ.എസി, കമ്പ്യൂട്ടർ പരിചയം. മാസവേതനം 8,000 രൂപ. അഭിമുഖം 25ന് രാവിലെ 10ന് പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ.
പാലക്കാട് ഗവ മെഡിക്കൽ കോളെജിൽ വിവിധ വകുപ്പുകളിലായി ഒഴിവുള്ള പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ, സീനിയർ റെസിഡന്റ്/ജൂനിയർ റെസിഡന്റ് തസ്തികകളിലേക്ക് സർക്കാർ മെഡിക്കൽ കോളെജിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.gmcpalakkad.in ൽ ലഭ്യമാണ്. ഫോൺ: 0491-2951010
പാലക്കാട് ഗവ വിക്ടോറിയ കോളെജിൽ സൈക്കോളജി വകുപ്പിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യു.ജി.സി നെറ്റ് യോഗ്യത ഉള്ളവർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ ബിരുദാനനന്തര ബിരുദ തലത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിട്ടുള്ളവരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം ഏപ്രിൽ 27 ന് രാവിലെ 10 ന് കോളെജിൽ എത്തണം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് മുമ്പ് കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0491 2576773
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.