- Trending Now:
ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന 2024-25 പദ്ധതി പ്രകാരം ബാക്ക്യാർഡ് ഓർണമെന്റൽ ഫിഷ് റിയറിങ് യൂണിറ്റ് (മൊത്തം ചെലവ് മൂന്ന് ലക്ഷം), രണ്ട് ബയോഫ്ളോക്ക് മത്സ്യകൃഷി(7.5 ലക്ഷം) റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം(7.5 ലക്ഷം), മിനി റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം(50000രൂപ) എന്നീ മത്സ്യകൃഷി പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. പി.എം.എം.എസ്.വൈ പദ്ധതി പ്രകാരം യൂണിറ്റുകൾ സ്ഥാപിച്ച് ബില്ലുകൾ സമർപ്പിക്കുന്ന പക്ഷം യൂണിറ്റ് കോസ്റ്റ് 40ശതമാനം സബ്സിഡി ലഭിക്കും. താൽപര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മത്സ്യബന്ധന വകുപ്പ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലമ്പുഴ, പാലക്കാട്-678651 എന്ന വിലാസത്തിൽ മെയ് 27ന് വൈകിട്ട് നാലിന് മുമ്പായി തപാൽ മുഖേനയോ ddfpkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് മണ്ണാർക്കാട്, ചുള്ളിയാർ, ആലത്തൂർ മത്സ്യ ഭവനുകളുമായി ബന്ധപ്പെടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2815245, ഡി പി എം 9746595719, പ്രോജക്ട് കോർഡിനേറ്റർ 9446668523.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.