- Trending Now:
ഫിഷറീസ് വകുപ്പ് നൽകുന്ന വിവിധ മത്സ്യകൃഷി അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓരുജല മത്സ്യകർഷകൻ, ശുദ്ധജല മത്സ്യ കർഷകൻ, ചെമ്മീൻ കർഷകൻ, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കർഷകൻ, അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ് കർഷകൻ, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉൽപാദന യൂണിറ്റ് കർഷകൻ, തദ്ദേശസ്വയംഭരണ സ്ഥാപനം, അക്വാകൾച്ചർ പ്രൊമോട്ടർ, പ്രോജക്ട് കോ-ഓഡിനേറ്റർ എന്നീ വിഭാഗങ്ങളിലാണ് അവാർഡ്. സംസ്ഥാന കേന്ദ്ര സർക്കാർ ധനസഹായ പദ്ധതികളിലൂടെയും സ്വന്തമായും മത്സ്യകൃഷിയിലേർപ്പെടുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ ജൂൺ 15് വൈകിട്ട് നാലിനകം നൽകണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജില്ലാ ഓഫീസ്, എറണാകുളം, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0484- 2394476.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.