- Trending Now:
കോട്ടയം: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർ വിമൺ (സാഫ്), നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് അവസരം. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗത്വമുള്ള 20 വയസിനും 40 വയസിനുമിടയിൽ പ്രായമുള്ള രണ്ട് മുതൽ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളാകണം.
പ്രകൃതി ദുരന്തങ്ങൾക്ക് നേരിട്ട് ഇരയായവർ, മാറാ രോഗങ്ങൾ ബാധിച്ചവർ കുടുബത്തിലുള്ളവർ, ട്രാൻസ്ജൻഡേഴ്സ്, വിധവകൾ, തീരനൈപുണ്യ കോഴ്സിൽ പങ്കെടുത്തവർ എന്നിവർക്ക് മുൻഗണന ലഭിക്കും. സാഫിൽ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവർ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കിൽ അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും.
വാല്യൂ ആഡഡ് ഫിഷ് പ്രോസസ്സിംഗ് -ഡ്രൈ ഫിഷ് യൂണിറ്റ്, ഫിഷ് ബൂത്ത്, വാല്യൂ ആഡഡ് പ്രോഡക്ട് - ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്, റസ്റ്ററന്റ്/ഹോട്ടൽ, കാറ്ററിംഗ് സർവീസ്, ഫ്ളോർ മിൽ, ബേക്കറി/ഫുഡ് പ്രോസസ്സിംഗ്, പ്രൊവിഷൻ സ്റ്റോർ, തയ്യൽ യൂണിറ്റ്, ബ്യൂട്ടി പാർലർ, ലാബ് ആൻഡ് മെഡിക്കൽ സ്റ്റോർ, പെറ്റ് ഷോപ്പ്, ഗാർഡൻ നഴ്സറി, ഓൾഡ് എയ്ജ് ഹോം, പാലിയേറ്റീവ് കെയർ യൂണിറ്റ്, ഫിറ്റ്നസ്സ് സെന്റ്ര്, കുട നിർമ്മാണം, കയർ പ്രൊഡക്ഷൻ യൂണിറ്റ്, ഹൗസ് കീപ്പിംഗ്, ഡ്രൈ ക്ലീനിംഗ് സർവീസ്, ഫാഷൻ ഡിസൈനിംഗ്, ടൂറിസം, കംപ്യൂട്ടർ സെന്റർ, ട്യൂഷൻ സെന്റർ, ഐടി അനുബന്ധ സ്ഥാപനങ്ങൾ, മുതലായ യൂണിറ്റുകൾ ആരംഭിക്കാം. അപേക്ഷ ഫോറം കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, വൈക്കം മത്സ്യഭവൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും, വൈക്കം മത്സ്യഭവൻ ഓഫീസിലും ഓഗസ്റ്റ് 10 വരെ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 9495801822, 8848075157, 8078762899.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.