- Trending Now:
വിളനാശം സംഭവിച്ചാല്‍ ഉടന്‍ അക്കാര്യം അതതു കൃഷിഭവനുകളില്‍ അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയിലും കാറ്റിലും നിങ്ങള്‍ക്ക് കൃഷി നാശം സംഭവിച്ചിട്ടുണ്ടോ? എങ്കില്‍ നഷ്ട പരിഹാരത്തിന് എത്രയും വേഗം അപേക്ഷിക്കുക. കാര്‍ഷിക വിളകള്‍ക്കു നാശനഷ്ടം സംഭവിച്ചാല്‍ കൃഷി വകുപ്പില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കും. വിളനാശം സംഭവിച്ചാല്‍ ഉടന്‍ അക്കാര്യം അതതു കൃഷിഭവനുകളില്‍ അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ദേശീയ കൈത്തറി വികസന പരിപാടി; കേരളത്തിന് 493.25 ലക്ഷം രൂപ... Read More
വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട കൃഷി ഓഫീസര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിക്കും. നാശം സംഭവിച്ച കൃഷിയിടത്തിനു മുന്നില്‍ കര്‍ഷകന്‍ നില്‍ക്കുന്ന ഫോട്ടോ എടുത്ത് ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെ aims.gov.in എന്ന വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യണം. അപേക്ഷ കൃഷി ഓഫീസര്‍ അംഗീകരിച്ച ശേഷം അസി. കൃഷി ഡയറക്ടര്‍ക്ക് അയക്കും. തുടര്‍ന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ എത്തുന്ന അപേക്ഷയില്‍ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നഷ്ടപരിഹാരത്തുക കര്‍ഷകന്റ അക്കൗണ്ടിലൂടെ ലഭ്യമാക്കും. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കൃഷിഭവനുകളില്‍ നിന്ന് അറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.