Sections

സംരംഭകത്വ പ്രോത്സാഹന പരിപാടി; ഫെലോഷിപ്പിന് അപേക്ഷിക്കാം 

Sunday, Oct 02, 2022
Reported By admin
fellowship

വര്‍ക്ക്‌ഷോപ്പുകളിലും ട്രയിനിംഗുകളിലും പങ്കെടുക്കാന്‍ അവസരമുണ്ടാകും

 

IIM കോഴിക്കോടിന്റെ (IIMK LIVE) സംരംഭകത്വ പ്രോത്സാഹന പരിപാടിയായ ലൈവ് ഇന്നൊവേഷന്‍ ഫെലോഷിപ്പിന് (LIFE) അപേക്ഷ ക്ഷണിക്കുന്നു. ഇന്നവേഷന്‍ അടിസ്ഥാനമാക്കിയ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലൈഫ് പ്രോഗ്രാമിന്റെ ലക്ഷ്യം.

ലൈഫ് സപ്പോര്‍ട്ടിന് യോഗ്യനാകുന്ന സംരംഭകന് പ്രതിമാസ സ്‌റ്റൈപ്പന്‍ഡായി പരമാവധി 30,000 രൂപയും കുറഞ്ഞത് 10,000 രൂപയും 12 മാസത്തേക്ക് ലഭ്യമാകും. ലൈഫ് സ്വീകര്‍ത്താവിന് കുറഞ്ഞ നിരക്കില്‍ കോ വര്‍ക്കിംഗ് സ്പേസ്, പ്രൊഫഷണല്‍ സര്‍വീസ് സപ്പോര്‍ട്ട്, അവരുടെ ആശയങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും മികച്ച നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവയുള്‍പ്പെടെ പ്രീ-ഇന്‍കുബേഷന്‍ പിന്തുണ ലഭിക്കുന്നു. 

അക്കാദമിക് സ്‌പെഷ്യലിസ്റ്റുകള്‍, നിക്ഷേപകര്‍, കോര്‍പ്പറേഷനുകള്‍, പാര്‍ട്ണര്‍ സ്ഥാപനങ്ങള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, മറ്റ് അഫിലിയേറ്റുകള്‍ തുടങ്ങി IIM കോഴിക്കോടിന്റെ ലൈവ് ഇക്കോസിസ്റ്റം നെറ്റ്വര്‍ക്കിലേക്ക് ആക്‌സസ് ഉണ്ടാകും. വര്‍ക്ക്‌ഷോപ്പുകളിലും ട്രയിനിംഗുകളിലും പങ്കെടുക്കാന്‍ അവസരമുണ്ടാകും.

ആരാണ് യോഗ്യര്‍?

LIFE അപേക്ഷകന്‍ ഇന്ത്യന്‍ പൗരനായിരിക്കണം. ഒന്നോ അതിലധികമോ ഡിഗ്രി പ്രോഗ്രാമുകളില്‍ കുറഞ്ഞത് 4 വര്‍ഷത്തെ മുഴുവന്‍ സമയ ബിരുദ/ബിരുദാനന്തര വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണം. അടിസ്ഥാന ബിരുദമോ ഡിപ്ലോമയോ സയന്‍സിലോ എന്‍ജിനീയറിലോ ആയിരിക്കണം.അഥവാ 3 വര്‍ഷത്തെ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ പ്രോഗ്രാം കൂടാതെ 2 വര്‍ഷത്തെ മുഴുവന്‍ സമയ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അടിസ്ഥാന ബിരുദമോ ഡിപ്ലോമയോ സയന്‍സിലോ എന്‍ജിനീയറിങ്ങിലോ ആയിരിക്കണം.

ലൈഫ് സപ്പോര്‍ട്ട് ഫെലോഷിപ്പിനായി അപേക്ഷിക്കുന്ന സമയത്ത് മറ്റൊരു കമ്പനിയുടെ പ്രൊമോട്ടര്‍ അല്ലെങ്കില്‍ പ്രധാനപ്പെട്ട ഷെയര്‍ഹോള്‍ഡര്‍ / ഗുണഭോക്താവ് ആയിരിക്കരുത്. ഒരു ആശയം നടപ്പാക്കാന്‍ പ്രയത്‌നിക്കുന്ന ഫസ്റ്റ് ജനറേഷന്‍ ഇന്നവേറ്റിവ് എന്‍ട്രപ്രണര്‍ ആയിരിക്കണം. മുന്‍വരുമാന സ്രോതസുകള്‍ ഉണ്ടായിരിക്കരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://www.iimklive.org/life


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.