- Trending Now:
ജില്ലാ മാനസിക ആരോഗ്യ പദ്ധതിയുടെ കീഴിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, സ്കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാം ഓഫീസർ, അറ്റൻഡർ എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് എംഫിൽ/ പി.ജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ സൈക്കോളജിയും സ്റ്റാഫ് നഴ്സിന് ബി.എസ്.സി നഴ്സിംഗ്/ ജി.എൻ.എം യോഗ്യതയും സ്കൂൾ ഹെൽത്ത് പ്രോഗ്രാം പ്രോജക്ട് ഓഫീസർക്ക് എം.എസ്.ഡബ്ള്യു (മെഡിക്കൽ ആന്റ് സൈക്യാട്രി) യും അറ്റൻഡർക്ക് ഏഴാം ക്ലാസുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം മേയ് 25 ന് രാവിലെ 10 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ: 04935 240390.
കേരള ജല അതോറിറ്റി വയനാട് ജലഗുണനിലവാര നിയന്ത്രണ വിഭാഗം ജൽജീവൻ മിഷൻ പദ്ധതിയിലേക്ക് സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ വളണ്ടിയറായി നിയമിക്കുന്നു. 740 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ മേയ് 18 ന് കൽപ്പറ്റ വാട്ടർ അതോറിറ്റി സബ് ഡിസ്ട്രിക്ട് ലാബ് ഓഫീസിൽ രാവിലെ 11 മുതൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ: 8289940566.
മലയിൻകീഴ് എം. എം. എസ്. ഗവ. ആർട്സ് & സയൻസ് കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മെയ് 23 രാവിലെ 10ന് സ്റ്റാറ്റിസ്റ്റിക്സ്, ഉച്ചയ്ക്ക് 1ന് ഫിസിക്സ്, മെയ് 24ന് രാവിലെ 11ന് മലയാളം, മെയ് 25ന് രാവിലെ 10ന് ഹിന്ദി, ഉച്ചയ്ക്ക് 1ന് ജേർണലിസം, മെയ് 26ന് രാവിലെ 10ന് കോമേഴ്സ് എന്നിങ്ങനെയാണ് അഭിമുഖത്തിന്റെ സമയക്രമം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അല്ലെങ്കിൽ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ആഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ പ്രസ്തുത നമ്പർ, യോഗ്യത, ജനന തിയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2023-24 അക്കാദമിക വർഷത്തേക്ക് കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പിജി (55 ശതമാനം) ബിഎഡ്, സെറ്റ് എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടറിന് ബിടെക് / എം എസ് സി / എം സി എ (60 ശതമാനം) ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകർപ്പുമായി അഭിമുഖത്തിന് ഓഫീസിൽ ഹാജരാകേണ്ടതാണ്. മെയ് 22ന് രാവിലെ 10ന് ഫിസിക്സ്, ഉച്ചയ്ക്ക് 12ന് കെമിസ്ട്രി, ഉച്ചയ്ക്ക് 02 ന് കമ്പ്യൂട്ടർ അഭിമുഖം നടക്കും. ഫോൺ: 0487 2214773, 8547005022
എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിൽ നിപുൺ ഭാരത് മിഷൻ 2022-23 ന്റെ ഭാഗമായി ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേയ് 22 ന് വൈകീട്ട് അഞ്ചിനകം എസ്.എസ്.കെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഒരു ഒഴിവാണുള്ളത്. ശമ്പളം 21175. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡാറ്റാ പ്രിപ്പറേഷൻ, കംപ്യൂട്ടർ സോഫ്റ്റ് വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ ഗവൺമെന്റ് അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ് എന്നിവയാണ് യോഗ്യത. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ ആറുമാസത്തിൽ കൂറയാത്ത പ്രവൃത്തിപരിചയം. B.Ed/DLEd യോഗ്യത എന്നിവ അഭിലഷണീയം. പ്രായപരിധി 36 (സംവരണ ഇളവ് ഒ.ബി.സി 3 വർഷം, എസ്.സി/എസ്.ടി - 5 വർഷം). അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം: ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ ഓഫീസ്, സമഗ്രശിക്ഷാ കേരളം, തിരുവനന്തപുരം, ഗവ.ഗേൾസ് എച്ച്.എസ്. ചാല, തിരുവനന്തപുരം, പിൻ - 695036. ഫോൺ: 0471-2455590, 2455591.
തൃശ്ശൂർ പീച്ചിയിലെ സംസ്ഥാന വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ രണ്ട് ഒഴിവുകളുണ്ട്. യോഗ്യത: അഗ്രിക്കൾച്ചർ/ഫോറസ്റ്ററി/എൻവിറോൺമെന്റൽ സയൻസ്/എൻവയോൺമെന്റൽ ടെക്നോളജി എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് ഡാറ്റാ ശേഖരണത്തിലും ലാബ് വിശകലനത്തിലുമുള്ള ഗവേഷണം അഭികാമ്യ യോഗ്യതയാണ്. 2028 ഏപിൽ 18 വരെ കാലാവധിയുള്ള ഫെല്ലോഷിപ്പിൽ പ്രതിമാസം 22000 രൂപ ലഭിക്കും. 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ് ഇളവുണ്ട്. ഉദ്യോഗാർഥികൾ മേയ് 22 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ഡിഎൻഎ ബാർകോഡിംഗിനും തടി ഫോറൻസിക്സിനും വേണ്ടിയുള്ള ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 മേയ് 23 ചൊവ്വാഴ്ച രാവിലെ 10 നു കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.
നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നതിനായി മെയ് 23ന് രാവിലെ 10.30ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി, ഗവ. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ട് വർഷത്തെ എം.ഫിൽ അല്ലെങ്കിൽ പി.എച്ച്.ഡി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ) രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പുകളും സഹിതം നേരിട്ട്ഹാജരാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.