Sections

ചെറുകിടതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് ധനസഹായം

Saturday, Jan 28, 2023
Reported By Admin

ചെറുകിടതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു


ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ) നടപ്പാക്കുന്ന ഡിഎംഇ പദ്ധതിയിൽ ചെറുകിടതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളി അനുബന്ധ മത്സ്യത്തൊഴിലാളി വനിതകൾ, ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. 20നും 40നും മധ്യേ പ്രായമുള്ള രണ്ട് മുതൽ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകർ. ട്രാൻസ്ജെൻഡർ, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികൾ ഉള്ളവർ എന്നിവർക്ക് 50 വയസുവരെയാകാം. സാഫിൽ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവർ അപേക്ഷിക്കേണ്ടതില്ല.

പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ചു ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷംരൂപ നിരക്കിൽ അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ചു ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. ഡ്രൈ ഫിഷ്യൂണിറ്റ്, ഹോട്ടൽ ആൻഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോർമിൽ, ഹൗസ്കീപ്പിംഗ്, ഫാഷൻ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങൾ, ഫിഷ് വെൻഡിംഗ് കിയോസ്ക്, പ്രൊവിഷൻ സ്റ്റോർ, ട്യൂഷൻ സെന്റർ, കമ്പ്യൂട്ടർ-ഡിടി.പി സെന്റർ, ഗാർഡൻ സെറ്റിംഗ് ആൻഡ് നഴ്സറി, ലാബ് ആൻഡ് മെഡിക്കൽ ഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകൾ ആരംഭിക്കാം.

മത്സ്യ ഭവനുകൾ, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് അപേക്ഷ ഫാറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 25നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയിൽ പ്രവർത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0468 2967720, 7994132417.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.