- Trending Now:
എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി ജോലി ചെയ്യുവാൻ താത്പര്യമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. ഫിസിയോതെറാപ്പിസ്റ്റ്:- യോഗ്യത: അംഗികൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച ഡിപിടി/ബിപിടി തത്തുല്യ സർട്ടിഫിക്കറ്റ്. ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം. പഞ്ചകർമ്മ തെറാപ്പിസ്റ്റ് (ഫീമെയിൽ):- യോഗ്യത: ഡി എ എം ഇ അംഗീകരിച്ച ആയൂർവേദ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ്.ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം. റിസപ്ഷനിസ്റ്റ് കം ഓഫീസ് അറ്റൻഡന്റ്:-യോഗ്യത: എസ് എസ് എൽ സി, കമ്പ്യൂട്ടർ കോഴ്സ് സർട്ടിഫിക്കറ്റ്. ടൂ വീലർ ലൈസൻസ്. ഫാർമസി അറ്റൻഡർ:-യോഗ്യത: എസ് എസ് എൽ സി/തത്തുല്യം.ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം. സാനിറ്റേഷൻ വർക്കർ:- യോഗ്യത: എസ് എസ് എൽ സി/തത്തുല്യം. ദിവസ വേതനം 550 രൂപ. ഹെൽപ്പർ:- യോഗ്യത: എസ് എസ് എൽ സി/തത്തുല്യം. ദിവസ വേതനം 550 രൂപ. അപേക്ഷകർ 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയൽ രേഖകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 13ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് രാവിലെ 10-15 മുതൽ വൈകീട്ട് 05-15 വരെ)നേരിട്ട് അന്വേഷിച്ച് അറിയാം.
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ റസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികൾക്ക് വാക്-ഇൻ ഇന്റർവ്യു നടത്തും. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 14 ന് രാവിലെ 11 ന് കണ്ണൂർ സി.ഡി ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ബിരുദവും ബി.എഡുമാണ് യോഗ്യത. 25 വയസ് പൂർത്തിയായിരിക്കണം. പ്രതിമാസം 11000 രൂപ ഹോണറേറിയം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: കേരള മഹിള സമഖ്യ സൊസൈറ്റി, ഉരുവച്ചാൽ. പി.ഒ, മട്ടന്നൂർ, കണ്ണൂർ - 670702, ഫോൺ: 0490-2478022, 8547366336, 9744885426.
അതിയന്നൂർ ബ്ലോക്കു പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി വെൺപകൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡ്യൂട്ടി നോക്കുന്നതിനായി ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം ബി ബി എസ് ബിരുദവും റ്റി സി എം സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ജൂൺ 13 രാവിലെ 11 മണിക്ക് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വച്ചാണ് വാക് ഇൻ ഇന്റർവ്യൂ നടത്തുക. യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ബയോ ഡേറ്റ എന്നിവ ഹാജരാക്കണം. ഒരു ഒഴിവാണുള്ളത്. സർക്കാർ ആശുപത്രിയിൽ സേവനമനുഷ്ടിച്ചിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്കു പഞ്ചായത്തിലുള്ളവർക്കും മുൻഗണന നൽകുമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് - 0471- 2223594.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.