Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, ഫിസിയോതെറാപിസ്റ്റ്, അധ്യാപക, അങ്കണവാടി വർക്കർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Friday, Oct 13, 2023
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കുഴൽമന്ദം ഐ.ടി.ഐയിൽ ആർ.എ.സി.ടി, എംപ്ലോയബിലിറ്റി സ്കിൽ ട്രേഡിൽ നിയമനം. ആർ.എ.സി.ടിയിൽ ഡിപ്ലോമ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ എൻ.സി.വി.ടി ഇൻ ആർ.എ.സി.ടിയിൽ മൂന്ന് വർഷ പ്രവർത്തിപരിചയമാണ് യോഗ്യത. എംപ്ലോയബിലിറ്റി സ്കിൽ ട്രേഡിന് (പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തത്) എം.ബി.എ/ബി.ബി.എ രണ്ട് വർഷ പ്രവർത്തിപരിചയം അല്ലെങ്കിൽ സോഷ്യോളജി/സോഷ്യൽ വെൽഫെയർ/എക്കണോമിക്സ് എന്നീ ഏതെങ്കിലും വിഷയത്തിൽ ബിരുദമോ രണ്ടുവർഷ പ്രവർത്തിപരിചയമോ ആണ് യോഗ്യത. യോഗ്യരായവർ ഒക്ടോബർ 17 ന് രാവിലെ 11 ന് സർട്ടിഫിക്കറ്റ് സഹിതം എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04922295888.

മലമ്പുഴ വനിത ഐ.ടി.ഐയിലെ ഫാഷൻ ഡിസൈൻ ടെക്നോളജി (എഫ്.ഡി.ടി) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും(എൻ.ടി.സി) മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ നാഷണൽ അപ്രന്റിഷിപ്പ് സർട്ടിഫിക്കറ്റും(എൻ.എ.സി) ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ മൂന്ന് വർഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള പട്ടികജാതി വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 16 ന് രാവിലെ 11 ന് ഐ.ടി.ഐയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. സംവരണ വിഭാഗത്തിൽപ്പെട്ട മതിയായ ഉദ്യോഗാർത്ഥികളില്ലെങ്കിൽ പൊതുവിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ പരിഗണിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2815181.

മെഴുവേലി ഗവ.വനിത ഐടിഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായി ഒക്ടോബർ 16 ന് രാവിലെ 11 ന് ഐടിഐ യിൽ അഭിമുഖം നടത്തും. ട്രേഡിൽ എൻടിസിയും മൂന്ന് വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും യോഗ്യതയുളള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ : 0468 2259952.

ചാലക്കുടി ഗവ. ഐടിഐയിൽ മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡിൽ എസ് സി വിഭാഗത്തിലുള്ളവർക്കായി ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. ഉദ്യേഗാർത്ഥികൾ എഐസിടിഇ / യുജിസി അംഗീകൃത കോളേജുകളിൽ നിന്നോ യൂണിവേഴ്സിറ്റികളിൽ നിന്നോ ബി വോക്ക് / ഓട്ടോ മൊബൈൽ/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് (ഓട്ടോമൊബൈൽ വൈദഗ്ദ്ധ്യം) തുടങ്ങിയ ബിരുദ യോഗ്യതയും ഒരു വർഷം പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. അല്ലെങ്കിൽ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ (ഓട്ടോമൊബൈൽ വൈദഗ്ദ്ധ്യം) വിഷയത്തിൽ 3 വർഷ ഡിപ്ലോമയും രണ്ട് വർഷം പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിങ് ട്രേഡിൽ എൻടിസി/ എൻഎസി പാസ്സായവരും മൂന്ന് വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. അഭിമുഖം ഒക്ടോബർ 17 ന് രാവിലെ 10.30 ന് ഐടിഐയിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0480 2701491.

വനിതാ ഡ്രൈവിങ് ഇൻസ്ട്രക്ടർ നിയമനം

പാലക്കാട് ഗവ പോളിടെക്നിക് കോളെജിലുള്ള തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളിലേക്ക് വനിതാ ഡ്രൈവിങ് ഇൻസ്ട്രക്ടർ നിയമനം. പരിശീലന മികവുള്ള അഭ്യസ്തരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 16 ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ കോളെജിലെ സി.ഇ.സി ഓഫീസിൽ നേരിട്ടെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9495516223.

ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പാലക്കാട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ഡിസ്ട്രിക്ട് ആർ.ബി.എസ്.കെ കോ-ഓർഡിനേറ്റർ, ഫിസിയോതെറാപിസ്റ്റ്, ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ഡിസ്ട്രിക്ട് ആർ.ബി.എസ്.കെ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് എം.എസ്.സി നേഴ്സിങ് രജിസ്ട്രേഷനും കമ്പ്യൂട്ടർ പരിജ്ഞാനവും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 40. മാസവേതനം 25,000 രൂപ. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് (ബി.പി.ടി) ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 40. മാസവേതനം 20,000 രൂപ. ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബി.എ.എസ്.എൽ.പി)/ഡി.എച്ച്.എൽ.എസ്, ആർ.സി.ഐ രജിസ്ട്രേഷൻ എന്നിവയാണ് ഓഡിയോ മെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യത. പ്രായപരി 40. മാസവേതനം 20,000 രൂപ. യോഗ്യരായവർ ആരോഗ്യ കേരളം വെബ്സൈറ്റ് മുഖേന ഒക്ടോബർ 25 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് എൻ.എച്ച്.എം (ആരോഗ്യ കേരളം) ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. അപേക്ഷകൾ ഓഫീസിൽ നേരിട്ടോ ഇ-മെയിൽ വഴിയോ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: www.arogyakeralam.gov.in, 0491-2504695

ഗിരിവികാസിൽ അധ്യാപക ഒഴിവ്

നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ മലമ്പുഴയിലുള്ള ഗിരിവികാസിൽ കെമിസ്ട്രി അധ്യാപക നിയമനം. ബിരുദാനന്തര ബിരുദമാണ് യോഗ്യത. അധ്യാപനത്തിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 35. താത്പര്യമുള്ളവർ ഒക്ടോബർ 17 നകം ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം nykpalakkad2020@gmail.com ൽ അപേക്ഷിക്കണമെന്ന് ഡിസ്ട്രിക്ട് യൂത്ത് ഓഫീസർ ആൻഡ് ഗിരിവികാസ് പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. ഫോൺ: 6282296002.

അങ്കണവാടി വർക്കർ അഭിമുഖം

പെരുമ്പടപ്പ് അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം ഒക്ടോബർ 18ന് രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ പെരുമ്പടപ്പ് ഐ.സി.സി.എസ് ഹാളിൽ നടക്കും. തപാൽ മുഖേന അറിയിപ്പ് ലഭിക്കാത്തവർ പെരുമ്പടപ്പ് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ശിശു വികസന ഓഫീസർ അറിയിച്ചു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

മലപ്പുറം ജില്ലയിലെ ഗവ. റസ്ക്യൂ ഹോം, തവനൂർ ഓഫീസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (വനിത) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത : സൈക്കോളജിയിൽ പിജി, ആർ സിഐ അംഗീകൃത സ്ഥാപനത്തിൽനിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ.
ശമ്പളം: 1500 രൂപ ഓരോ സെഷനും, 12000 രൂപ പ്രതിമാസം (എട്ട് ദിവസത്തേക്ക് മാത്രം). പ്രായം: 18 മുതൽ 41 വരെ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കാനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 16ന് മുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യുക. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്. ഫോൺ : 0495 2376179

അഭിമുഖം

കൊല്ലം: വള്ളിക്കീഴ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി ജൂനിയർ വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തും. അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 17 ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ 9496404367.

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരത്തെ പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിനു കീഴിലുള്ള ഇൻസ്റ്റിറ്റൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ, എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിലേക്ക്, യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരെ പ്രിൻസിപ്പൽ/പ്രൊഫസർ (പ്രതിമാസ ശമ്പളം - 50,000 (കൺസോളിഡേറ്റഡ്) - ഒഴിവ് -1, അസിസ്റ്റന്റ് പ്രൊഫസർ (പ്രതിമാസ ശമ്പളം - 35,000) (കൺസോളിഡേറ്റഡ്), ഒഴിവ്- 2) തസ്തികളിലേക്ക് താത്കാലികമായി നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 20ന് രാവിലെ 10ന് ഐ.എൽ.ഡി.എം ക്യാമ്പസിൽ നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.