- Trending Now:
കൊട്ടിയം അസീസി എൻട്രി ഹോം ഫോർ ഗേൾസ് ശിശുസംരക്ഷണ സ്ഥാപനത്തിൽ കെയർടേക്കർ, നൈറ്റ്സെക്യൂരിറ്റി, മൾട്ടിടാസ്ക്, കുക്ക് തസ്തികകളിലെ ഒഴിവുകളിലേക്ക് കൊല്ലം ജില്ലയിൽ നിന്നുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം- 30 വയസ് മുതൽ. സുപ്പീരിയർ ജനറൽ (എൻ.ജി.ഒ) എഫ്.ഐ.എച്ച് ജനറലേറ്റ് പാലത്തറ, തട്ടാമല പി ഒ കൊല്ലം-691020 വിലാസത്തിൽ മെയ് 22നകം അപേക്ഷിക്കാം. ഫോൺ- 0474 2791597.
താനൂർ സി.എച്ച്.എം.കെ.എം. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മലയാളം, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്, ബിസിനെസ് മാനേജ്മെന്റ്, കോമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അതിഥിഅധ്യാപകരെ നിയമിക്കും. യു. ജി. സി അംഗീകൃത യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ചുവടെ ചേർത്തിരിക്കുന്ന ദിവസങ്ങളിൽ കോളജിൽ ഹാജരാകണം. മലയാളം, ഇംഗ്ലീഷ് മെയ് 23 രാവിലെ 10നും, ബിസിനെസ് മാനേജ്മെന്റ് ആൻഡ് ഇലക്ട്രോണിക്സ് മെയ് 30 രാവിലെ 10നും കോമേഴ്സ് രാവിലെ 11നും, മാത്തമാറ്റിക്സ് ഉച്ചയ്ക്ക് ഒന്നിനും. വിവരങ്ങൾക്ക് gctanur.ac.in ഫോൺ -0494 2582800.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.