Sections

വിവിധ ജോലികൾക്കായി അപേക്ഷിക്കാൻ അവസരം

Tuesday, Jan 31, 2023
Reported By Admin
Job Offers

വിവിധ ജോലികൾക്കായി അപേക്ഷിക്കാം


വാക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന ജൂനിയർ ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി. എം.എൽ.ടി/ഡി.എം.എൽ.ടിയും ബ്ലഡ് ബാങ്ക് ടെക്നോളജിയിൽ പ്രവർത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ്, അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 17 രാവിലെ 11 ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. 40 വയസാണ് പ്രായപരിധി. ഫെബ്രുവരി 13 വൈകിട്ട് 5 വരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കും.

അക്കൗണ്ട്സ് അസിസ്റ്റന്റ് ഒഴിവ്

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ ഒഴിവ്. ബികോം/എച്ച് ഡി സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ /സ്വയംഭരണ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെയെങ്കിലും പ്രവൃത്തി പരിചയവും ടാലി അക്കൗണ്ടിങ്ങ് സോഫ്റ്റ്വെയറിൽ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. 36 വയസ്സ് കവിയരുത്. യോഗ്യരായവർ ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിക്ക് തോട്ടട ഐ ഐ എച്ച് ടിയിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2835390.

പറശ്ശിനിക്കടവിൽ കെയർ ടേക്കർ നിയമനം

പറശ്ശിനിക്കടവ് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന് കീഴിൽ കെയർ ടേക്കറെ താൽക്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. ബിരുദം/ബിരുദാനന്തരബിരുദം/ എംബിഎ ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 20ന് വൈകിട്ട് അഞ്ച് മണിക്കകം പറശ്ശിനിക്കടവ് ടൂറിസം ഫെസിലിറ്റേഷൻ സെന്റർ ആന്റ് ആർട്ട് ഗാലറിയിലോ dmcparassinikadavu@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. ഫോൺ: 0497 2782339, 9746223233.

തീരദേശ സേന പദ്ധതി: അപേക്ഷിക്കാം

കണ്ണൂർ ജില്ലയിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി അഞ്ച് അംഗങ്ങൾ വീതമുള്ള നാല് തീരദേശ സേനാ യൂണിറ്റുകൾ രൂപീകരിക്കുന്നു. പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്താനും മറ്റു സമയങ്ങളിൽ ജീവിതോപാധിയായി ഉപയോഗിക്കാനും ഇവർക്ക് തോണികളും എഞ്ചിനുകളും അനുബന്ധ ഉപകരണങ്ങളും നൽകും. സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരും 18നും 45നും ഇടയിൽ പ്രായമുള്ളവരും കായിക ക്ഷമതയുള്ളവരുമാകണം അപേക്ഷകർ. കടൽ സുരക്ഷാ പ്രവർത്തനത്തിൽ ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്നും പരിശീലനം നേടിയ ഒരാളെങ്കിലും ഗ്രൂപ്പിൽ ഉണ്ടാകണം. താൽപര്യമുള്ളവർ ഫെബ്രുവരി എട്ടിനകം ക്ഷേമനിധി പാസ് ബുക്ക്, ഗോവയിൽ നിന്നുള്ള പരിശീലന സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ഫെബ്രുവരി എട്ടിന് മുമ്പായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മാപ്പിളബേ, ഫിഷറീസ് കോംപ്ലക്സ്, കണ്ണൂർ 670017 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

സാനിറ്റേഷൻ വർക്കർ നിയമനം

കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ രണ്ട് പാർട്ട് ടൈം സാനിറ്റേഷൻ വർക്കർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. പ്രായപരിധി 50 വയസ് കവിയരുത്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 9048180178.

കോളേജിൽ ലക്ചറർ: അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ ലക്ചറർ (ടെക്സ്റ്റൈൽ ടെക്നോളജി) ഒഴിവ്-1, യോഗ്യത: ബി. ടെക് (ടെക്സ്റ്റൈൽ ടെക്നോളജി) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ഫെബ്രുവരി 3-ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.cpt.ac.in) ലഭ്യമാണ്.

ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക നിയമനം

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ഓപ്പൺ കാറ്റഗറിയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലൈൻസ് (MCA), (എം.സി.എ), എസ്.സി കാറ്റഗറിയിൽ ഡ്രാഫ്ട്സ്മാൻ മെക്കാനിക് (D/MECH) എന്നി ട്രേഡുകളിലേക്ക് നിലിവിലുള്ള ജുനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർഥികൾ ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.

ഇൻസ്ട്രക്ടർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്കോൾ-കേരള മുഖേന ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ ഇൻസ്ട്രക്ടർമാരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അംഗീകൃത സർവകലാശാലയിൽ നിന്നും 50% ൽ കുറയാത്ത മാർക്കോടെ MSc Yoga ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷം ആണ് കോഴ്സിന്റെ ദൈർഘ്യം. ക്ലാസുകൾ പൊതു അവധി ദിവസങ്ങളിലാണ് സംഘടിപ്പിക്കുക. മണിക്കൂർ ഒന്നിന് 300 രൂപ വീതം പ്രതിഫലം അനുവദിക്കും. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെയും യോഗ്യതാ സർട്ടിഫിക്കറ്റിന്റെയും ഓരോ പകർപ്പുകൾ ഓൺലൈനായി അപ് ലോഡ് ചെയ്യേണ്ടതാണ്. www.scolekerala.org യിൽ Application for Yoga Instructor എന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 8.

റിസർച്ച് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തും. സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിംഗ് കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് അപേക്ഷിക്കാം. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻഒസി സഹിതം ഫെബ്രുവരി അഞ്ചിനകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.

മാർക്കറ്റിങ് എക്സിക്യൂട്ടീവ്

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോൺ ഓഫീസിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ വിമുക്ത ഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദവും പ്രവൃത്തി പരിചയവും. അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, ഇമെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ഫെബ്രുവരി നാലിനു വൈകിട്ട് അഞ്ചിനു മുമ്പ് kexcon.planproject@gmail.com എന്ന ഇമെയിൽ ലഭിക്കണം. ഫോൺ: 0471 2320772/2320771.

ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്

കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാപസിൽ പ്രവർത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം, കളമശ്ശേരി (ഗവ:എ.വി.ടി.എസ്.കളമശ്ശേരി) എന്ന സ്ഥാപനത്തിൽ കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗ് സെക്ഷനിൽ ആട്ടോ കാഡ്-2ഡി, 3ഡി, 3ഡിഎസ് മാക്സ് എന്നിവയിൽ പരിശീലനം നൽകുന്നതിനായി ഈഴവ/തീയ്യ/ബില്ല(E/B/T) വിഭാഗത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ളോമ/ഡിഗ്രിയും, ആട്ടോകാഡിൽ 3 വർഷം പ്രവർത്തന പരിചയവുമാണ് യോഗ്യത. മണിക്കൂറിന് 240/- രൂപാ നിരക്കിൽ പരമാവധി 24000/- രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 03/02/2023 രാവിലെ 10.30 മണിക്ക് എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്. സംവരണവിഭാഗത്തിൽ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റുവിഭാഗക്കാരെ പരിഗണിക്കുന്നതാണ്. ഫോൺ നമ്പർ- 8089789828,0484-2557275.

അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ്, ഐ സി ഡി എസ് വടവുകോട് പ്രോജക്ട് പരിധിയിൽ വരുന്ന മഴുവന്നൂർ, കുന്നത്തുനാട്, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, ഐക്കരനാട്, പൂതൃക്ക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അതത് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.എസി/എസ്.റ്റി വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട് . കൂടാതെ അങ്കണവാടി പ്രവൃത്തി പരിചയം ഉള്ളവർക്ക് ഒരു വർഷത്തിന് ഒന്ന് എന്ന നിലയിൽ പരമാവധി മൂന്ന് വർഷത്തെ വയസ്സിളവുണ്ട്. കൂടുതൽ വിവരങ്ങൾ വടവുകോട് ഐ സി ഡി എസ് ഓഫീസിൽ നിന്നും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഫെബ്രുവരി 16 വൈകിട്ട് അഞ്ചു വരെ. അപേക്ഷ സ്വീകരിക്കുന്ന സ്ഥലം- ഐ സി ഡി എസ് വടവുകോട്, പുത്തൻകുരിശ് , പി.ഒ, പിൻ-682308.

ഹെൽപർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പാമ്പാക്കുട ഐ. സി. ഡി. എസ് പ്രോജക്ടിനു കീഴിൽ രാമമംഗലം പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാമമംഗലം പഞ്ചായത്തിൽ സ്ഥിര താമസക്കാരായ പത്താം ക്ലാസ്സ് പാസ്സാവാത്ത 18 നും 48 നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അവസാന തീയതി : ഫെബ്രുവരി 10. ഫോൺ : 0485 2274404

താത്കാലിക അധ്യാപക നിയമനം

അടൂർ സർക്കാർ പോളിടെക്നിക് കോളേജിൽ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ആർക്കിടെക്ച്ചർ, ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനീറിംഗ് എന്നിവയിൽ ഓരോ ഒഴിവുകളിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഈ മാസം 31 ന് രാവിലെ 10.30 ന് അഭിമുഖത്തിനായി അടൂർ സർക്കാർ പോളിടെക്നിക് കോളജിൽ ഹാജരാകണം. 60 ശതമാനം മാർക്കോടെ അതാത് വിഷയങ്ങളിൽ ബാച്ചിലർ ഡിഗ്രിയാണ് കുറഞ്ഞ യോഗ്യത. എം.ടെക്, അധ്യാപന പരിചയം എന്നിവ ഉള്ളവർക്ക് വെയിറ്റേജ് ഉണ്ടായിരിക്കുന്നതാണ്. എ.ഐ.സി.ടി.ഇ പ്രകാരമുള്ള യോഗ്യതയും ഉണ്ടായിരിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.