- Trending Now:
കേരളസർക്കാരിന്റെ വനാമി ചെമ്മീൻ കൃഷി വികസനപദ്ധതി എറണാകുളം,തൃശൂർ ജില്ലകളിൽ നടപ്പിലാക്കുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങൾ എന്നിവ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള- ADAK-ന്റെ ഓഫീസുകളിൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം റീജിയണൽ ഓഫീസ്, ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള', (ADAK), സെൻട്രൽ സോൺ, സി.സി.603907, പെരുമാനൂർ പി.ഒ, കനാൽ റോഡ്, തേവര, കൊച്ചി-682015, എന്ന വിലാസത്തിൽ 20.11.23 5 പി.എം.-ന് മുൻപ് ലഭിക്കണം. തൃശൂർ ജില്ലയിൽ കർഷകർക്ക് അപേക്ഷകൾ ADAK പൊയ്യ ഫാമിൽ നേരിട്ട് നൽകാം. അർഹത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടാം. 0484-2665479-ADAK എറണാകുളം ഓഫീസ്. 8078030733-ADAK പൊയ്യ ഫാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.