Sections

ഫാർമസിസ്റ്റ്, കോർട്ട് ഓഫീസർ, ഗസ്റ്റ് ലക്ചറർ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, May 16, 2024
Reported By Admin
Job Offers

ഗസ്റ്റ് ലക്ചറർ നിയമനം

എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ.കോളേജിൽ 2024-25 അധ്യയന വർഷം പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലീഷ്, ജേർണലിസം, ഫിസിക്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്റേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിൽ നെറ്റ്/പി എച്ച് ഡി ആണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. വിശദമായ പ്രഫോർമ നേരിട്ടോ തപാൽ മുഖേനയോ മെയ് 20ന് വൈകിട്ട് മൂന്ന് മണിക്കകം കോളേജ് ഓഫീസിൽ ലഭിക്കണം. പ്രഫോർമ www.eknmgc.ac.inൽ ലഭിക്കും. ഫോൺ: 0467 2245833, 9188900213.

ലോകായുക്തയിൽ കോർട്ട് ഓഫീസർ ഡെപ്യൂട്ടേഷൻ

കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (50200-105300) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദധാരികൾക്ക് മുൻഗണനയുണ്ടായിരിക്കും. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട്-1 ബയോഡേറ്റ എന്നിവ സഹിതം മേലധികാരി മുഖേന അപേക്ഷ ജൂൺ 30 മു മുമ്പ് രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

ഫാർമസിസ്റ്റ്; അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡിന്റെ ജില്ലയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ വെയർഹൗസിലേക്കും നീതി മെഡിക്കൽ സ്റ്റോറുകളിലേക്കും ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്. ഡി ഫാം, ബി ഫാം ഡിഗ്രി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. വാക്-ഇൻ-ഇന്റർവ്യൂവിന്റെ തീയതി അപേക്ഷ ലഭിക്കുന്ന മുറയ്ക്ക്. അപേക്ഷ റീജിയണൽ മാനേജർ, കൺസ്യൂമർഫെഡ്, ഗാന്ധിനഗർ, കൊച്ചി 682 020 വിലാസത്തിൽ ലഭിക്കണം. ഫോൺ 0484-2203507,2203652.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.