Sections

അസിസ്റ്റന്റ് പ്രൊഫസർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, ഐടി സ്റ്റാഫ്, ക്ലർക്ക്, അസിസ്റ്റന്റ് എഞ്ചിനീയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Wednesday, Oct 04, 2023
Reported By Admin
Job Offer

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം 9 ന്

ആറന്മുള എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ ഒൻപതിന് രാവിലെ 10 ന് കോളേജിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9446283678, 9496398131.

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജിൽ കംപ്യുട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി ടെക്കും എം ടെക്കും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ ആറിന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ എഴുത്ത്പരീക്ഷക്കും ഇന്റർവ്യൂനും ഹാജരാകണം. വിവരങ്ങൾക്ക് www.ceknpy.ac.in ഫോൺ 0476 2665935.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ടെക്നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് എന്നിവയിലുള്ള ബിടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിലുള്ള എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ ഒക്ടോബർ ഏഴിന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04815535562.

ചെങ്ങന്നൂർ ഗവ.ഐടിഐ യിലെ വിവിധ ട്രേഡുകളിൽ ഒഴിവുളള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിനുളള അഭിമുഖം ഒക്ടോബർ ഏഴിന് രാവിലെ 10 ന് ഐടിഐ യിൽ നടക്കും. അഭിമുഖത്തിന് ഹാജരാകുന്നവർ അസൽ സർട്ടിഫിക്കറ്റുകളോടൊപ്പം പകർപ്പുകൾ കൂടി ഹാജരാക്കണം. ട്രേഡുകൾ : ടൂൾ ആന്റ് ഡൈ മേക്കർ, മെക്കാനിക് ട്രാക്ടർ, വയർമാൻ, മെക്കാനിക് കൺസ്യൂമബിൾ ഇലക്ട്രോണിക്സ് ആന്റ് അപ്ലയൻസ്, സർവേയർ, ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ്, ഹോർട്ടികൾച്ചർ, ഫിറ്റർ. യോഗ്യത : ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും /ബന്ധപ്പെട്ട ബ്രാഞ്ചിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും /ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/ എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഫോൺ: 0479 2452210, 2953150.

വനിതകൾക്ക് അവസരം

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും ഐ.ടി സ്റ്റാഫ് (ഒരൊഴിവ്), മൾട്ടി പർപ്പസ് ഹെൽപ്പർ (രണ്ടൊഴിവ്) എന്നീ തസ്തികളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി സ്റ്റാഫ് തസ്തികയിൽ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമ, ബിരുദം, ഡാറ്റാ മാനേജ്മെന്റ് ഡെസ്ക് ടോപ്പ് പ്രോസസിംഗ്, വെബ്ഡിസൈനിംഗ്, വീഡിയോ കോൺഫറൻസിംഗ് എന്നീ മേഖലകളിൽ സർക്കാർ / അർദ്ധസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള മൂന്നുവർഷത്തെ സേവന പരിചയം എന്നീ യോഗ്യതകൾ വേണം. 25,000 രൂപ ഹോണറേറിയം ലഭിക്കും. 18-25 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തും വായനയും അറിയാവുന്നവരും ഹോസ്റ്റൽ, അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നീ തസ്തികയിൽ മൂന്നുവർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കാം. 12,000 രൂപ പ്രതിമാസം ഹോണറേറിയം ലഭിക്കും. 25നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാമെന്നും പൂജപ്പുരയിലെ വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2344245.

ക്ലർക്ക് നിയമനം

മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളജിലെ കണ്ടിന്യൂയിങ് എജ്യക്കേഷൻ സെല്ലിലേക്ക് താത്കാലിക ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായ കമ്പ്യൂട്ടർ പരിജ്ഞാനവും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും cecellgptemanjeri@gmail.com എന്ന മെയിലിൽ ഒക്ടോബർ ഏഴിന് വൈകിട്ട് നാലിന് മുമ്പായി അയക്കണം. ഫോൺ: 9846581939.

താത്ക്കാലിക നിയമനം; അപേക്ഷ ക്ഷണിച്ചു

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി -ടെക് ബയോമെഡിക്കൽ എഞ്ചിനീയറിങ് ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അവരുടെ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഒക്ടോബർ അഞ്ചിന് വൈകീട്ട് 5 നകം careerbiomed2021@gmail.com എന്ന ഇ - മെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണം. മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം. അധിക യോഗ്യതയുള്ളവർക്കും പ്രവർത്തിപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും. ഫോൺ: 0483 2764056, 0483 2765056.

ഡയാലിസിസ് ടെക്നീഷ്യൻ നിയമനം

പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത : സർക്കാർ അംഗീകൃത ഡയാലിസിസ് ടെക്നീഷ്യൻ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും പ്രമുഖ സ്ഥാപനത്തിൽനിന്നുള്ള ഒരുവർഷത്തെ പ്രവർത്തിപരിചയവും. പ്രായപരിധി 18-41. . യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുംസഹിതം ഒക്ടോബർ 10 രാവിലെ 11ന് ആശുപത്രിയിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ 0474 2575050.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

കൽപ്പറ്റ നഗരസഭയിൽ നികുതി പരിഷ്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. സിവിൽ എഞ്ച്നീയറിംഗ്, ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ, ഐ.ടി.ഐ.ഐ സിവിൽ, ഐ.ടി.ഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 16 ന് രാവിലെ 10.30 ന് കൽപ്പറ്റ നഗരസഭ കാര്യാലയത്തിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കളെ കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 21-35 നും ഇടയിൽ പ്രായമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം.അപേക്ഷ ഒക്ടോബർ 13 വരെ സ്വീകരിക്കും. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും.ഫോൺ: 04936 203824.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.