Sections

അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, എന്യൂമറേറ്റർ, പ്രൊജക്ട് എൻജിനിയർ തസ്തകകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Monday, Apr 17, 2023
Reported By Admin
Job Offer

അക്കൗണ്ടന്റ് നിയമനം

കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ ഓഫീസിൽ അക്കൗണ്ടന്റ് (ശമ്പളം: 35,600-75,400 രൂപ) തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും നിരാക്ഷേപ പത്രം എന്നിവ സഹിതം മേയ് 6ന് വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.സി.എയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 18-40 വയസ്സു വരെ. ശമ്പളം ദിവസം 550 രൂപ. 2023 ഏപ്രിൽ 20 രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് 0471 2471766, 2471788 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറിനു കീഴിൽ ജില്ലയിലെ വിവിധ ഉൾനാടൻ ജലാശയങ്ങളിലെ ഉൾനാടൻ സർവേ നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ എന്യൂമറേറ്ററെ നിയമിക്കുന്നു. പ്രതിമാസം 25000 രൂപയാണ് ശമ്പളം. അപേക്ഷകർ 21 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രയമുളളവരും ഫിഷറീസ് സയൻസിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരുമായിരിക്കണം. താൽപര്യമുളളവർ ഏപ്രിൽ 27ന് രാവിലെ 11 മണിക്ക് തൃശ്ശൂർ പള്ളിക്കുളത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് വയസ്സ്, വിദ്യാഭ്യാസ യോഗ്യത മുതലായ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ 0487 2441132

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ പ്രൊജക്ട് എൻജിനിയർ (സിവിൽ) തസ്തികയിൽ ഏപ്രിൽ 24ന് വൈകിട്ട് 02.30ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദാംശങ്ങൾക്ക്: www.rcctvm.gov.in.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.