Sections

പുതിയ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Thursday, Jul 13, 2023
Reported By Admin
Akshaya

പുതിയ അക്ഷയ കേന്ദ്രങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു


മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്/ നഗരസഭകളിൽ പുതിയ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാണ്ടികശാല (വേങ്ങര ഗ്രാമപഞ്ചായത്ത്), ചെറുമുക്ക് പള്ളിക്കത്താഴം, കൊടിഞ്ഞി കോറ്റത്ത് (നന്നമ്പ്ര ഗ്രാമപഞ്ചായത്ത്), വലമ്പൂർ സെൻട്രൽ (അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്), കാഞ്ഞിരാട്ടുകുന്ന്, ചീനിക്കമണ്ണ് (മഞ്ചേരി നഗരസഭ), ഇന്ത്യനൂർ (കോട്ടയ്ക്കൽ നഗരസഭ), മോങ്ങം (മൊറയൂർ ഗ്രാമപഞ്ചായത്ത്), പേരശ്ശനൂർ (കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്), പെരിങ്ങാവ് (ചെറുകാവ് ഗ്രാമപഞ്ചായത്ത്), തലക്കടത്തൂർ, പൂഴിക്കുത്ത് (ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്), മൊല്ലപ്പടി (കണ്ണമംഗലം ഗ്രാമപഞ്ചായത്ത്), അരൂർ (പുളിക്കൽ ഗ്രാമപഞ്ചായത്ത്), മുണ്ടിതൊടിക (പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്), എൻ.എച്ച് കോളനി (കൊണ്ടോട്ടി മുനിസിപ്പാലിറ്റി) എന്നീ പ്രദേശങ്ങളിലേക്കാണ് കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്. http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്ക് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടു/പ്രീഡിഗ്രി/തത്തുല്യ യോഗ്യതയും. കമ്പ്യൂട്ടർ പരിഞ്ജാനമുള്ളവരും ആയിരിക്കണം.

ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിങ്ങനെ ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. താല്പര്യമുള്ളവർ ഡയറക്ടർ, അക്ഷയ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന (The Director Akshaya Payble at Thiruvananthapuram) 750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂലായ് 15 നും 31 നുമിടയിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ ഓൺലൈൻ സമർപ്പിച്ച ശേഷം ഒറിജിനൽ ഡി.ഡി അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സൽ പകർപ്പ്, അനുബന്ധ രേഖകൾ എന്നിവ മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസിൽ 2023 ആഗസ്റ്റ് 3 ന് 5 മണിക്കുള്ളിൽ നേരിട്ട് എത്തിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഓൺലൈൻ അപേക്ഷ നിരസിക്കും. ഡിഡി നമ്പർ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് www.akshaya.kerala.gov.in എന്ന വെബ്സൈറ്റിലും, 0483-2739027, എന്ന നമ്പറിലും ബന്ധപ്പെടാം.



തൊഴിൽ, ബിസ്നസ്, സ്വയം തൊഴിൽ, ബിസിനസ് വായ്പ തുടങ്ങിയവയെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാൻ ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.