- Trending Now:
ഇടുക്കി: അക്ഷയ കേന്ദ്രം തുടങ്ങുന്ന പ്രദേശങ്ങൾ, പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭ എന്നീ ക്രമത്തിൽ ആനക്കുളം- മാങ്കുളം, കരിമ്പൻ -വാഴത്തോപ്പ് ,വളകോട് - ഉപ്പുതറ , മാങ്ങാത്തൊട്ടി ആൻഡ് കുത്തുങ്കൽ - സേനാപതി , ഇടവെട്ടി -ഇടവെട്ടി ,കുണിഞ്ഞി - പുറപ്പുഴ , തുടങ്ങനാട് - മുട്ടം , വണ്ടമറ്റം -കോടിക്കുളം , പൂച്ചപ്ര - വെളളിയാമറ്റം പഞ്ചായത്ത്, വെളളയാംകുടി ആൻഡ് ഇരുപതേക്കർ - കട്ടപ്പന , പാറക്കടവ് - മണക്കാട് , കോലാനി ആൻഡ് ഒളമറ്റം - തൊടുപുഴ , സുൽത്താൻകട - ചക്കുപളളം, മുരിക്കടി-കുമളി , പുളിയൻമല - വണ്ടൻമേട് , കരടിക്കുഴി -പീരുമേട് , പട്ടയക്കുടി -വണ്ണപ്പുറം, കമ്പംമെട്ട് - കരുണാപുരം , ബോണാമി - ഏലപ്പാറ, പുല്ലുമേട് -അയ്യപ്പൻകോവിൽ.
സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും, കമ്പ്യൂട്ടർ പരിജ്ഞാനവുമുളള 18 വയസ്സ് മുതൽ 50 വയസ്സ് വരെ പ്രായമുളളവർക്ക് Http://akshayaexam.kerala.gov.in/aes/registration എന്ന വെബ് സൈറ്റ് വഴി ഒക്ടോബർ 11 മുതൽ ഒക്ടോബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരാൾക്ക് 3 പ്രദേശങ്ങളിലേയ്ക്ക് കേന്ദ്രം തുടങ്ങാനുളള ഓപ്ഷൻ നൽകാൻ അവസരമുണ്ടാകും. അപേക്ഷരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സൽ പകർപ്പ്, ഡിഡി എന്നിവ അപേക്ഷകർ നവംബർ 4 ന് 5 മണിക്കുള്ളിൽ ഇടുക്കി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസിൽ നേരിട്ട് എത്തിക്കണം. നിശ്ചിത സമയപരിധി കഴിഞ്ഞ് ലഭിയ്ക്കുന്ന അപേക്ഷകൾ നിരസിയ്ക്കും. ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രം തുടങ്ങാൻ അനുമതി ലഭിക്കും.
താൽപര്യമുള്ളവർ ഡയറക്ടർ, അക്ഷയ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 750/ (The Director Akshaya Payble at Thiruvananthapuram) രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, തിരിച്ചറിയൽ രേഖ, അപേക്ഷിക്കുന്ന പ്രദേശത്ത് കെട്ടിടമുണ്ടെങ്കിൽ ഉടമസ്ഥാവകാശം, വാടക കരാർ എന്നിവ അപ് ലോഡ് ചെയ്യണം. ഡിഡി നമ്പർ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് www.akshaya.kerala.gov.in എന്ന അക്ഷയ വെബ് സൈറ്റിലോ, അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ - 04862 232 215.
പുതിയ അക്ഷയ കേന്ദ്രങ്ങൾ: അഭിമുഖം പത്ത് മുതൽ 12 വരെ
മലപ്പുറം ജില്ലയിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ നൽകി ഓൺലൈൻ പരീക്ഷ പൂർത്തിയാക്കി 50 ശതമാനം കൂടുതൽ മാർക്ക് ലഭിച്ചവർക്കുള്ള അഭിമുഖം ഒക്ടോബർ പത്ത്, 11, 12 തീയതികളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസിൽ നടക്കും. ഒക്ടോബർ പത്തിന് പാതയ്ക്കര, വല്ലപ്പുഴ, കരിമ്പുഴ മേഖലയിലുള്ളവർക്കാണ് അഭിമുഖം. 11ന് വലിയാട്, വെള്ളൂർ, ചേലോട്, കവളമുക്കട്ട, അയിലശ്ശേരി, പള്ളിശ്ശേരി, കാരത്തൂർ, ചേരൂരാൽ, കേരള എസ്റ്റേറ്റ് എന്നീ മേഖലയിലുള്ളവർക്കും 12ന് വള്ളിക്കാപറ്റ, പള്ളിയാലിൽ, കൊളത്തുപറമ്പ, കക്കോവ്, തേലക്കാട്, പള്ളിമുക്ക് കോട്ടമ്മൽ, കാലടി, വെള്ളുവങ്ങാട്, കാക്കടംപൊയിൽ, പുളിയംപറമ്പ്, കരിപ്പൂർ എന്നീ മേഖലയിലുള്ളവർക്കും അഭിമുഖം നടക്കും. ഇന്റർവ്യൂ ലെറ്റർ യോഗ്യത നേടിയ അപേക്ഷകർക്ക് ഇ-മെയിൽ മുഖേന അയച്ചിട്ടുണ്ട്. ഫോൺ: 0483 2739027.
അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കാൻ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ പുതിയതും, ഒഴിവു വന്നതുമായ പതിമൂന്ന് ലൊക്കേഷനുകളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള, അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മണ്ണാത്തിമൂല, വെമ്പായം ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ, വഴക്കാട്, കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കാക്കാമൂല, വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം, ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ ആര്യൻകോട്, കുറ്റിയായണിക്കാട്, കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നാൽപ്പറക്കുഴി, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ പേഴുംമൂട്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കാട് എന്നീ സ്ഥലങ്ങളിലാണ് ഒഴിവുള്ളത്. 18 വയസ്സിനും 50 വയസ്സിനുമിടയിൽ പ്രായമുള്ളവർക്കും പ്രീഡിഗ്രി/പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ദി ഡയറക്ടർ, അക്ഷയ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്നതും ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്തതുമായ 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സമർപ്പിക്കേണ്ടതാണ്. അപേക്ഷകന് ഓൺലൈൻ അപേക്ഷയിൽ പരമാവധി മൂന്ന് ലൊക്കേഷനുകൾ വരെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. ഒക്ടോബർ 10 മുതൽ 28 വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, മറ്റ് അനുബന്ധരേഖകൾ തുടങ്ങിയവ അക്ഷയ ജില്ലാ ഓഫീസിൽ നേരിട്ടോ /തപാൽ മുഖേനയോ നവംബർ ആറ് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണെന്നും അക്ഷയ പ്രോജക്ടിന്റെ ചീഫ് കോർഡിനേറ്റർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് അക്ഷയ വെബ്സൈറ്റായ www.akshaya.kerala.gov.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2334070, 2334080.
സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.