- Trending Now:
വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്
സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടവരും മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നവരും മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടവരുമായ വിദ്യാർഥിനികൾക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.
www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അവസാന തീയ്യതി ഡിസംബർ 26. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0484 - 2983130 ഇ മെയിൽ: ekmbcdd@gmail.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.