Sections

അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Thursday, Aug 03, 2023
Reported By Admin
Akshaya

41 ലൊക്കേഷനുകളിൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു


എറണാകുളം ജില്ലയിലെ 41 ലൊക്കേഷനുകളിൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 3 മുതൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള അക്ഷയ ലൊക്കേഷനുകളുടെ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

കിടങ്ങൂർ കപ്പേള ജങ്ഷൻ, ആനപ്പാറ (തുറവൂർ ഗ്രാമപഞ്ചായത്ത് ), ഉളിയന്നൂർ, കുഞ്ഞിണ്ണിക്കര (കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്), അകനാട് എൽപി സ്കൂൾ (മുടക്കുഴ ഗ്രാമ പഞ്ചായത്ത്), ചെങ്കര (പിണ്ടിമന ഗ്രാമ പഞ്ചായത്ത് ), ഇരുമലപ്പടി ( നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്), നീണ്ടപാറ (കവളങ്ങാട് ഗ്രാമ പഞ്ചായത്ത്), കോട്ടയിൽ കോവിലകം (ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത്), ആലപുരം അന്ത്യാലിൽ (ഇലഞ്ഞി ഗ്രാമ പഞ്ചായത്ത്). ഇമ്പാക്കടവ് (ശ്രീമൂല നഗരം ഗ്രാമ പഞ്ചായത്ത് ) കുത്തിയതോട് നിയർ വെസ്ററ് ചർച്ച്) പഞ്ചായത്ത് ജംങ്ഷൻ (കുന്നുകര ഗ്രാമ പഞ്ചായത്ത്), തുരുത്തിപ്പുറം തലത്തുരുത്ത് (പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്ത്), പൂവത്തുശ്ശേരി (പാറക്കടവ് ഗ്രാമ പഞ്ചായത്ത്), പുറയാർ ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത്), പണ്ടപ്പിള്ളി പബ്ളിക്ക് ലൈബ്രറി, നെല്ലൂർക്കവല ആര് ഗ്രാമ പഞ്ചായത്ത് ഈസ്റ്റ് മാറാടി (മാറാടി ഗ്രാമപഞ്ചായത്ത് ), തൃക്കളത്തൂർ കാവുംപടി (പായിപ്ര ഗ്രാമ പഞ്ചായത്ത്), നാഗപ്പുഴ (കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത്) കടത്തുകടവ് (ആയവന ഗ്രാമ പഞ്ചായത്ത്), മണ്ണൂർ (മഴുവന്നൂർ ഗ്രാമ പഞ്ചായത്ത്), പാലാപ്പടി (തിരുവാണിയുർ ഗ്രാമ പഞ്ചായത്ത്) എടയപ്പുറം, സഹായപ്പടി ബസ്റ്റോപ്പ് (കീഴ്മാട് ഗ്രാമ പഞ്ചായത്ത് ). വല്ലാർപാടം വായനശാല (മുളവുകാട് ഗ്രാമ പഞ്ചായത്ത്), നായത്തോട് ജംങ്ഷൻ, റയിൽവേ സ്റ്റേഷൻ ജങ്ഷൻ, ഹെൽത്ത് സെന്റർ ചമ്പന്നൂർ. ചെത്തിക്കോട്, (അങ്കമാലി മുൻസിപ്പാലിറ്റി) എം എസ് ജങ്ഷൻ പള്ളിലാങ്കര, HMT കോളനി (കളമശ്ശേരി മുൻസിപ്പാലിറ്റി), കമ്മ്യൂണിറ്റി ഹാൾ കുമ്പളത്തുമുറി (കോതമംഗലം മുൻസിപ്പാലിറ്റി), രണ്ടാർ കോളനി (മൂവാറ്റുപുഴ മുൻസിപ്പാലിറ്റി), പെരുമ്പടപ്പ് പാലം, നോർത്ത്, ജനതാ റോഡ് (വൈ എം.ജെ) എറണാകുളം സെൻട്രൽ (ഡിവിഷൻ 66), ചക്കരപ്പറമ്പ് തമ്മനം (കൊച്ചിൻ കോർപ്പറേഷൻ) എന്നീ ലൊക്കേഷനുകളിലാണ് അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്.

http://akshayaexam.kerala.gov.in/aes/registration ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രാഥമിക പരിശോധന, ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നീ ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രീ-ഡിഗ്രി/പ്ലസ് ടു കമ്പ്യൂട്ടർ പരിജ്ഞാനം, എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 18നും 50നും ഇടയിൽ ആയിരിക്കണം. താല്പര്യമുള്ളവർ 'THE DIRECTOR, AKSHAYA' എന്ന പേരിൽ തിരുവനന്തപുരത്ത് മാറ്റാവുന്ന ദേശസൽകൃത ബാങ്കിൽ നിന്നെടുത്ത 750 രൂപയുടെ ഡി ഡി സഹിതം ഓഗസ്റ്റ് 17 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മറ്റ് ജോലിയുള്ളവർ അപേക്ഷ സമർപ്പിക്കുവാൻ അർഹരല്ല.

വിദ്യാഭ്യാസ യോഗ്യതകൾ, മേൽവിലാസം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടിക വർഗ്ഗക്കാർക്ക് മാത്രം), പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അപേക്ഷിക്കുന്ന ലൊക്കേഷനിൽ കെട്ടിടമുണ്ടെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്/കെട്ടിട നികുതി രസീത്/വാടക കരാർ (അപേക്ഷിക്കുന്ന ലൊക്കേഷനിൽ തന്നെ 300 ചതുരശ്ര അടിയിൽ കുറയാത്തതായിരിക്കണം നിർദ്ദിഷ്ട കെട്ടിടം) എന്നിവ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. ഡി.ഡി. നമ്പർ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ ഓൺലൈനിൽ സമർപ്പിച്ച ശേഷം അക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, അപ് ലോഡ് ചെയ്ത രേഖകളുടെ അസ്സൽ പകർപ്പ്, ഡി.ഡി., ഡി.ഡിയുടെ പകർപ്പ് എന്നിവ സഹിതം) ഓഗസ്റ്റ് 3 മുതൽ 10 വരെ അപേക്ഷ സമർപ്പിച്ചവർ 24-ാം തീയതിക്ക് മുൻപായും, ഓഗസ്റ്റ് 11 മുതൽ 17 വരെ അപേക്ഷ സമർപ്പിച്ചവർ സെപ്റ്റംബർ 4 മുതൽ 28-ാം തീയതിക്കകം രാവിലെ 11 നും ഉച്ചക്ക് 3 നും ഇടയിലായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം. അല്ലാത്ത പക്ഷം. ഓൺലൈൻ അപേക്ഷ നിരസിക്കും. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ/രേഖകൾ സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഈ അപേക്ഷ മുന്നറിയിപ്പ് കൂടാതെ തന്നെ നിരസിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ 0484 2422693 എന്ന നമ്പരിലും www.akshaya.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.