- Trending Now:
കൊല്ലം താലൂക്കിൽ പേരയം പഞ്ചായത്ത് 13-ാം വാർഡിൽ പടപ്പക്കര 1207377 (നോട്ടിഫിക്കേഷൻ നം. 11/2024) പൊതുവിഭാഗത്തിൽനിന്നും. ചാത്തന്നൂർ പഞ്ചായത്തിൽ 13-ാം വാർഡിൽ ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ 1207281 (നോട്ടിഫിക്കേഷൻ നം. 12/2024) പട്ടികജാതി വിഭാഗത്തിൽനിന്നും ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകവറിന് മുകൾഭാഗത്ത് എഫ് ബി എസ് (റേഷൻകട) നമ്പരും താലൂക്കും നോട്ടിഫിക്കേഷൻ നമ്പരും രേഖപ്പെടുത്തണം. അപേക്ഷകൾ ഓഗസ്റ്റ് 1 വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. അപേക്ഷയുടെ പകർപ്പും വിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. ഫോൺ: 0474 2794818.
കൊല്ലം താലൂക്കിലെ കോർപ്പറേഷൻ 44-ാം വാർഡിൽ കോളജ് ജംഗ്ഷനിൽ 1207016 (നോട്ടിഫിക്കേഷൻ നം. 13/2024) പൊതുവിഭാഗത്തിൽ നിന്നും കൊട്ടാരക്കര താലൂക്കിൽ മൈലംപഞ്ചായത്ത് 9-ാം വാർഡിൽ മുട്ടമ്പലം 1208168 (നോട്ടിഫിക്കേഷൻ നം. 08/2024) ഭിന്നശേഷി വിഭാഗത്തിൽ നിന്നും
കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ പഞ്ചായത്ത് 21-ാം വാർഡിൽ മാളിയേക്കൽ ജംഗ്ഷനിൽ 1210096 (നോട്ടിഫിക്കേഷൻ നം. 09/2024), ആലപ്പാട് പഞ്ചായത്തിൽ 12-ാം വാർഡിൽ പണ്ടാരത്തുരുത്ത് 1210233 (നോട്ടിഫിക്കേഷൻ നം.10/2024) എന്നീ ന്യായവിലകടകൾക്ക് പട്ടികജാതി വിഭാഗത്തിൽ നിന്നും ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകവറിന് മുകൾഭാഗത്ത് എഫ് ബി എസ് (റേഷൻകട) നമ്പരും താലൂക്കും നോട്ടിഫിക്കേഷൻ നമ്പരും രേഖപ്പെടുത്തണം. ഓഗസ്റ്റ് ഒന്ന് (കരുനാഗപ്പള്ളി താലൂക്കിലെ അപേക്ഷകൾ) വൈകിട്ട് മൂന്നിനകവും (കൊല്ലം, കൊട്ടാരക്കര താലൂക്കിലെ അപേക്ഷകൾ) ഓഗസ്റ്റ് 3 വൈകിട്ട് മൂന്നിനകവും ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. അപേക്ഷയുടെ പകർപ്പും വിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. ഫോൺ: 0474 2794818.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.