- Trending Now:
ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി പഞ്ചായത്തിൽ വാർഡ് ഏഴ് ആൽപ്പാറ, തൊടുപുഴ മുൻസിപ്പാലിറ്റി വാർഡ് 28 മണക്കാട് റോഡ് എന്നിവിടങ്ങളിലെ റേഷൻ കടകളിലേക്ക് ലൈസൻസിയെ നിയമിക്കുന്നതിന് പട്ടികജാതി സംവരണ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മതിയായ രേഖകൾ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 30 ന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടോ തപാൽ മാർഗമോ ലഭിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 04862 232321.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.