- Trending Now:
കൊല്ലം: ജില്ലാ ഇൻഫർമേഷൻ ഓഫീസിന് വേണ്ടി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചവർക്കും മുൻഗണന ഉണ്ടായിരിക്കും. ഫോട്ടോഗ്രാഫർമാർ ഡിജിറ്റൽ എസ് എൽ ആർ/ മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈറെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയും ബയോഡാറ്റയും ഓഗസ്റ്റ് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം.അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് കരാർ ഒപ്പിടുന്ന തീയതി മുതൽ 2024 മാർച്ച് 31 വരെയായിരിക്കും ഫോട്ടോഗ്രാഫർ പാനലിന്റെ കാലാവധി. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യ പരിപാടിക്ക് 700/- രൂപയും തുടർന്ന് എടുക്കുന്ന രണ്ട് പരിപാടികൾക്ക് 500/- രൂപ വീതവും പ്രതിഫലം നല്കുന്നതാണ്. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചെയർമാൻ ആയുള്ള മൂന്നംഗ സമിതിയാണ് പാനൽ തയാറാക്കുക. വിശദ വിവരങ്ങൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടുക.
എറണാകുളം: അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടാഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും മുൻഗണന. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ഡിജിറ്റൽ എസ്എൽആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന.
അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം ആഗസ്റ്റ് 11 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം ജില്ല ഇൻഫർമേഷൻ ഓഫീസ്, കണയന്നൂർ താലൂക്ക് ഓഫീസ് സമുച്ചയം, പാർക്ക് അവന്യു, എറണാകുളം എന്ന വിലാസത്താൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കാം. ഫോൺ: 0484 2354208.
കണ്ണൂർ: ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടാഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും മുൻഗണന. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ഡിജിറ്റൽ എസ്എൽആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന. അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം ആഗസ്റ്റ് 11 വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പാകെ കണ്ണൂർ കലക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ ഇ-മെയിൽ വഴിയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 04972 700231 ഇ-മെയിൽ: kannurdio@gmail.com
വിവര പൊതുജനസമ്പർക്ക വകുപ്പ് കാസർകോട് ജില്ലാ ഓഫീസിൽ വീഡിയോ സ്ട്രിംഗർമാരുടെ പാനലിൽ ഒഴിവുള്ള രണ്ടു വീഡിയോ സ്ട്രിംഗർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്രീഡിഗ്രി /പ്ലസ് ടു അഭിലഷണീയം. കാസർകോട് ജില്ലയിൽ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം, ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്തു വോയിസ് നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം അഭികാമ്യം. പി.ആർ.ഡിയിൽ പ്രവർത്തി പരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താമാധ്യമത്തിൽ വീഡിയോഗ്രാഫി / വീഡിയോ എഡിറ്റിംഗ് പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണന. സ്വന്തമായി ഫുൾ എച്ച്.ഡി പ്രൊഫഷണൽ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം വിഷ്വൽ വേഗത്തിൽ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് ഉണ്ടാകണം. പ്രൊഫഷണൽ എഡിറ്റ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്പ് സ്വന്തമായി ഉണ്ടായിരിക്കണം. ഫോൺ, ഇന്റർനെറ്റ് സൗകര്യമുണ്ടാകണം. സ്വന്തമായി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തണം. വിശദമായ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളുടെ പകർപ്പും ഉൾപ്പെടുന്ന അപേക്ഷ കാസർകോട് വിദ്യാനഗർ സിവിൽ സ്റ്റേഷനിലെ കളക്ടറേറ്റിന് സമീപത്തെ ജില്ല ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി 2023 ആഗസ്റ്റ് അഞ്ച്.
അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന, ഉപകരണങ്ങളുടെ പരിശോധന, പ്രായോഗിക പരീക്ഷ എന്നിവ ആഗസ്റ്റ് 10ന് രാവിലെ 11ന് നടത്തും. പാനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോ സ്ട്രിംഗർമാർ ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവെക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ 04994 255145.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.