Sections

നഴ്സിങ് ട്യൂട്ടർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, സ്റ്റാഫ് നഴ്സ്, അധ്യാപക, പ്രൊജക്ട് ട്രെയിനി തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Friday, Nov 24, 2023
Reported By Admin
Job Offer

നഴ്സിങ് ട്യൂട്ടർ ഒഴിവ്

ഇടുക്കി സർക്കാർ നഴ്സിങ് കോളേജിൽ ഒരു വർഷക്കാലത്തേക്ക് കരാർ അടിസ്ഥാനത്തിൽ രണ്ട് നഴ്സിങ് ട്യൂട്ടർമാരെ നിയമിക്കുന്നു. പ്രായപരിധി 40 വയസ്. എം എസ് സി നഴ്സിങ്, കേരള നഴ്സസ് അല്ലെങ്കിൽ മിഡ് വൈഫറി രജിസ്ട്രേഷൻ ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും, പകർപ്പുകളും (2 എണ്ണം വീതം) സഹിതം നവംബർ 29 11 മണിക്ക് നഴ്സിങ് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കുമ്മിൾ സർക്കാർ ഐ ടി ഐയിൽ സർവേയർ ട്രേഡിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തും. യോഗ്യത: സർവ്വേ എൻജിനീയറിങ്/ സിവിൽ എൻജിനീയറിങ് ബിവോക് ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ സർവേ എൻജിനീയറിങ്/സിവിൽ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും സർവേ ട്രേഡിൽ എൻ ടി സി യും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും. ഡി ജി ടിക്ക് കീഴിലുള്ള നാഷണൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റിന്റെ (എൻ സി ഐ സി) റെലവന്റ് റെഗുലർ / ആർ പി എൽ വേരിയന്റ്സ്. അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 28ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോൺ : 0474 2914794.

സ്റ്റാഫ് നഴ്സ് നിയമനം

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാത്ത് ലാബിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു.താൽപര്യമുള്ളവർ നവംബർ 30ന് രാവിലെ 11 മണി മുതൽ ഒരുമണി വരെ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകേണ്ടതാണ്.

പ്രൊജക്ട് കോ-ഓർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ എറണാകുളം മേഖലാ ഓഫീസിലേയ്ക്ക് പ്രൊജക്ട് കോ-ഓർഡിനേറ്ററെ ഇ9്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.എ/എം.എസ്.ഡബ്ല്യു/എൽ.എൽ.ബിയിൽ അംഗീക്യത സർവ്വകാലാശാലയിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സിൽ ബിരുദാനന്തര ബിരുദം (റഗുലർ സ്ട്രീം). ഒഴിവുകളുടെ എണ്ണം (എറണാകുളം-1,). പ്രതിമാസ സ്റ്റൈപ്പൻറ് 10000 രൂപ. അവസാന തീയതി ഡിസംബർ അഞ്ച് വൈകിട്ട് 5 വരെ. വിശദവിവരങ്ങൾക്ക് www.kswdc.org വെബ്സൈറ്റ് സന്ദർശിക്കുക.

പ്രൊജക്റ്റ് ട്രെയിനി നിയമനം

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ -ഹെൽത്ത് കേരള പ്രോജക്റ്റിൽ ട്രെയിനി സ്റ്റാഫ് തസ്തികയിൽ നിയമനം നടത്തുന്നു. മൂന്നുവർഷ ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്വെയർ ആന്റ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്വെയർ ആന്റ് ഇമ്പ്ലിമെന്റഷനിൽ പ്രവർത്തി പരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാസം പതിനായിരം രൂപ വേതനം ലഭിക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒന്ന് രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ പത്തിന് ഹാജരാക്കണം. 11.30ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വെരിഫിക്കേഷൻ നിശ്ചിത യോഗ്യത കണക്കാക്കുന്നവരെ മാത്രമായിരിക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അനുവദിക്കുക.

അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ സ്മോൾ പൗൾട്രി ഫാർമർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നവംബർ 27ന് രാവിലെ 11 മണിക്ക് വി എച്ച് എസ് ഇ ഓഫീസിൽ നടക്കും. യോഗ്യത : വെറ്ററിനറി സയൻസിൽ ബിരുദം.

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. സ്പീച്ച് തെറാപ്പിയിൽ ഡിഗ്രി/ഡിപ്ലോമ, പി.ജി, അംഗീകൃത സ്ഥാപനത്തിൽ (ആശുപത്രികളിൽ) കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിന് മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയിൽ അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9446 614577.

സ്റ്റാഫ് നഴ്സ് കരാർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

ഹയർസെക്കൻഡറി സുവോളജി സ്കൂൾ ടീച്ചർ

കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി- ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിര ഒഴിവുണ്ട്. 50ശതമാനത്തിൽ കുറയാതെയുള്ള സുവോളജി ബരുദാനന്തര ബിരുദമാണ് യോഗ്യത. കൂടാതെ ബി.എഡ്/സെറ്റ്, നെറ്റ്/ എം.എഡ്/ എം.ഫിൽ/ പി.എച്ച്.ഡി അല്ലെങ്കിൽ തത്തുല്യം വേണം. 55200-115300 ആണ് ശമ്പള സ്കെയിൽ. 01.01.2023 ന് 40 വയസ് കവിയരുത്. (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭായാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എസ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ടെത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.