Sections

Job News: അങ്കണവാടി വർക്കർ, ഹെൽപ്പർ, അധ്യാപ, വാർഡൻ, ഗസ്റ്റ് ഫാക്കൽട്ടി തസ്തികകളിൽ അപേക്ഷകൾ ക്ഷണിച്ചു

Wednesday, Jul 19, 2023
Reported By Admin
Job Offer

അങ്കണവാടി ഹെൽപ്പർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണൽ പ്രോജക്ട് പരിധിയിൽ വരുന്ന ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ ഹെൽപ്പർമാരുടെ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുളള വനിതകളിൽ നിന്നും മാത്രം അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 01/01/2023 ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർക്ക് 3 വർഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി പ്രവർത്തി പരിചയം ഉളളവർക്ക് ഒരു വർഷത്തിന് ഒന്ന് എന്ന നിലയിൽ പരമാവധി 3 വർഷത്തെ വയസിളവുണ്ട്. കൂടുതൽ വിവരങ്ങള് മുളന്തുരുത്തി അഡിഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. ഫോൺ: 9188959730. അപേക്ഷകൾ ഐ സി ഡി എസ് മുളന്തുരുത്തി അഡീഷണൽ, പഴയ പഞ്ചായത്ത് കാര്യാലയം തിരുവാങ്കുളം 682305 എന്ന വിലാസത്തിൽ ജൂലൈ 31 വൈകിട്ട് 5 വരെ സ്വീകരിക്കും.

അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 01.01.2023 ൽ 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ ഓഗസ്റ്റ് 5ന് വൈകീട്ട് 5 വരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷൻ 2-ാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0484 2448803

അധ്യാപക ഒഴിവ്

തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ 24ന് രാവിലെ 10ന് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2728340.

അഭിമുഖം 20ന്

പട്ടികജാതി വികസന വകുപ്പിൽ വാർഡൻ തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജൂലൈ 18ന് നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 20 ന് വ്യാഴാഴ്ച ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരത്തെ അറിയിച്ച സമയ ക്രമപ്രകാരം നടക്കും. ഫോൺ: 04972 7005 96

വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലും ടെക്നോളജി-കണ്ണൂരിൽ, കെമിസ്ട്രി, വിഷയത്തിൽ ഗസ്റ്റ് ഫാക്കൽട്ടി നിയമനത്തിന് ജൂലൈ 18 -ന് നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ ജൂലൈ 21 -ന് രാവിലെ 11.30-ന് തോട്ടടയിലെ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും, ബിഎഡും കരസ്ഥമാക്കിയിട്ടുള്ളവരും അധ്യാപക പരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികൾ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസലും, കോപ്പിയും സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0497 2835390.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.