- Trending Now:
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുവാറ്റുപുഴ ഉപകേന്ദ്രത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്പ്മെന്റ് കോഴ്സിലേക്കും, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസുകൾ ഏപ്രിൽ 12ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org എന്ന വെബ്സൈറ്റിൽ മാർച്ച് 27 മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 11. ഫീ 1000 രൂപയും 18% ടാക്സും ആണ്. ഫീ ഓൺലൈനായി അടയ്കക്കാം. വിശദവിവരങ്ങൾക്ക്: 8281098873
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.