- Trending Now:
മലപ്പുറം ഗവ. വനിതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ബി.എസ്.സി ബോട്ടണി, ബി.എ അറബിക്, ബി.എസ്.സി സുവോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. താത്പര്യമുള്ള ബി.എസ്.സി ബോട്ടണി വിഷയത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ മെയ് എട്ടിന് രാവിലെ പത്തിനും ബി.എ അറബിക് വിഷയത്തിലേക്ക് അപേക്ഷിക്കുന്നവർ ഉച്ചയ്ക്ക് 12നും ബി.എസ്.സി സുവോളജി വിഷയത്തിലേക്ക് അപേക്ഷിക്കുന്നവർ ഉച്ചയ്ക്ക് രണ്ടിനും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം. ഫോൺ : 0483 2972200.
കൊല്ലം ജില്ലയിൽ മാനേജ്മെന്റ് സ്ഥാപനത്തിൽ ഹയർ സെക്കൻഡറി ഫിസിക്സ് സീനിയർ അധ്യാപക തസ്തികയിലേക്ക് കേൾവിവൈകല്യം ഉള്ളവർക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനമുള്ള ജോലിക്ക് ഒരു ഒഴിവാണുള്ളത്. അപേക്ഷകർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മെയ് 8ന് മുൻപായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യുട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 0484 - 2312944.
തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഡയാലിസിസ് ടെക്നീഷ്യനെയും (ഈസിജിയിൽ പരിശീലീനമുള്ളർ) ആശുപത്രി ലാബിലേക്ക് പാർട്ട് ടൈം ലാബ് ടെക്നിഷ്യനെയും നിയമിക്കുന്നു. അഭിമുഖം മെയ് 10ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാവണം. ഫോൺ: 0487 2285746
എറണാകുളം മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത ജിയോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി.എച്ച്ഡി/നെറ്റ് ഉളളവർക്ക് മുൻഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് അഞ്ചിന് രാവിലെ 10.30 ന് നേരിട്ട് പ്രിൻസിപ്പാൾ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in സന്ദർശിക്കുക.
ഇ-ഗവേൺസിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഇ-ഓഫീസ് ഇ-ഡിസ്ട്രിക്ട് പദ്ധതിക്ക് ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർമാരെ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 16 വൈകിട്ട് 5 വരെ. പ്രതിമാസ ശമ്പളം 21,000 രൂപ. കുറഞ്ഞത് ഒരു വർഷമെങ്കിലും സിസ്റ്റം/നെറ്റ് വർക്ക് എഞ്ചിനീയർമാരായി പ്രവൃത്തിപരിചയമുള്ള ബി.ടെക് (ഐ.ടി/ കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ), എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമുള്ളവർക്കും മൂന്ന് വർഷത്തെ ഡിപ്ലോമ (ഹാർഡ് വെയർ/കമ്പ്യൂട്ടർ/ഐ.ടി)യും രണ്ട് വർഷത്തെ സിസ്റ്റം/നെറ്റ് വർക്ക് എഞ്ചിനീയർമാരായി പ്രവൃത്തിപരിചയമുളളവർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സിൽ താഴെ. ernakulam.nic.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമിനൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അക്ഷയ ഡിസ്ട്രിക്ട് പ്രോജക്ട് ഓഫീസ്, എ1, അശോക അപ്പാർട്ട്മെന്റ്, ബി3 ഫ്ലാറ്റ്, സിവിൽ സ്റ്റേഷന് സമീപം, കാക്കനാട് 682030 എന്ന് വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2422693,9495654111.
കൊല്ലം ജില്ലയിലെ ഒരു മാനേജ്മെന്റ് സ്ഥാപനത്തിലേക്ക് എച്ച്എസ്എസ് ടി (സീനിയർ) ഫിസിക്സ് തസ്തികയിൽ കേൾവി വൈകല്യമുള്ളവർക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത എംഎസ് സി ഫിസിക്സിൽ 50 ശതമാനം മാർക്ക്, ഫിസിക്കൽ സയൻസിൽ ബിഎഡ്, എം.എഡ്/എം.ഫിൽ/സെറ്റ്/നെറ്റ്. ശമ്പള സ്കെയിൽ 55200 - 1,15,300, പ്രായം 2023 ജനുവരി ഒന്നിന് 40 വയസ്സ് കവിയാൻ പാടില്ല. നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിതം മെയ് എട്ടിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻറ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഓ സി ഹാജരാക്കണം.
കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളിലെ നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപ്പിക് സബ്സ്റ്റൻസസ് കേസുകളുടെ വിചാരണയ്ക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. താത്പര്യമുള്ളവർ നിശ്ചിത യോഗ്യത, ജനന തീയതി, പ്രവർത്തി പരിചയം എന്നിവ തെളിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കി ഫോട്ടോ പതിച്ച അപേക്ഷ മേയ് ആറിന് വൈകിട്ട് മൂന്നിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2562201
കോട്ടയം: വൈക്കം മുൻസിഫ് കോർട്ട് സെന്ററിൽ ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. താത്പര്യമുള്ളവർ യോഗ്യത, ജനനതീയതി, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കി ഫോട്ടോ പതിച്ച അപേക്ഷ മേയ് ആറിന് വൈകിട്ട് മൂന്നിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. വിശദ വിവരത്തിന് ഫോൺ: 0481 2562201.
പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെ താൽകാലിക ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ മെയ് 4ന് രാവിലെ 10.30ന് കോളേജിൽ വച്ച് നടക്കും. യോഗ്യത 60% മാർക്കോടെ ബിരുദാനന്തര ബിരുദം (എം എസ് സി/എം സി എ/എം ടെക്ക്). നെറ്റ് ഉള്ളവർക്ക് മുൻഗണന. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകുക.
കണ്ണൂർ ഗവ.എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് എ ഐ സി ടി ഇ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് മൂന്നിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും.
കോട്ടയം: കൊല്ലം ജില്ലയിൽ ഒരു മാനേജ്മെന്റ് സ്ഥാപനത്തിലേക്ക് എച്ച്. എസ്.എസ്.ടി (ജൂനിയർ) ഫിസിക്സ് തസ്തികയിൽ കേൾവി വൈകല്യമുള്ളവർക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഫിസിക്സിൽ സെക്കൻഡ് ക്ലാസോടെ ബിരുദാനന്തര ബിരുദം, ഫിസിക്കൽ സയൻസിൽ ബി.എഡ്, എം.എഡ് / എം.ഫിൽ / സെറ്റ് / നെറ്റ് ആണ് യോഗ്യത. പ്രായം 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസയോഗ്യത, ഭിന്ന ശേഷിത്വം എന്നിവ തെളിയിക്കുന്നതിനുള്ള അൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് എട്ടിന് ബന്ധപ്പെട്ട പ്രൊഫഷനൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63700- 123700 രൂപ ശമ്പള സ്കെയിലിൽ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ നൽകാം. അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63700 - 123700 രൂപ ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം - 23 എന്ന വിലാസത്തിൽ മെയ് 10 നകം ലഭിക്കണം. ഫോൺ: 0471-2478193, Email: culturedirectoratec@gmail.com, keralaculture@kerala.gov.in.
ICDS അർബൻ 2 പരിധിയിലെ അങ്കണവാടികൾക്ക് വേണ്ടി സൗജന്യമായി വസ്തു വിട്ടു നൽകിയവരുടെ ആശ്രിതരെ അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തിനകം ICDS അർബൻ2, പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം. അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിയിൽ ഇരിക്കവേ മരണമടഞ്ഞവരുടെ ആശ്രിതർക്കും വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് വേണ്ടി 15 ദിവസത്തിനകം ICDS അർബൻ2, പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം. വിലാസം ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയം, തിരുവനന്തപുരം അർബൻ II, വി.ടി.സി കോമ്പൗണ്ട്, പൂജപ്പുര.പിഒ, തിരുവനന്തപുരം. ഫോൺ: 0471-2343626, Email: icdsurban2tvm@gmail.com.
കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള 'ഡെമോഗ്രാഫിക് സർവ്വേ ആൻഡ് റെസ്റ്റോറേഷൻ ഓഫ് ടു എൻഡേഞ്ചർഡ് വേരിയന്റ്സ് ഓഫ് ദാരുഹരിദ്ര ബെർബെറീസ് റ്റിംക്ടോറിയ ലെസ്ച്ച ആൻഡ് കോസ്സിനിയം ഫെനിസ്ട്രേറ്റം കോളിബർ ഇൻ വെസ്റ്റേൺ ഖാട്സ്' എന്ന ഗവേഷണ പദ്ധതിയിൽ റിസർച്ച് അസോസിയേറ്റിന്റെ താത്കാലിക ഒഴിവുണ്ട്. ഇതിലേക്കായി മെയ് 11 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടക്കും. വിശദ വിവരങ്ങൾ www.kfri.res.in വെബ്സൈറ്റിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.