- Trending Now:
ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകർക്കാണ് അവസരം. അപേക്ഷ ഫോമിന്റെ മാതൃക കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ നിന്നും കഞ്ഞിക്കുഴി ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ലഭിക്കും. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാൻ പാടില്ല. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായം: 18നും 46 നും മധ്യേ. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും പഞ്ചായത്തിൽ സ്ഥിര താമസക്കാരിയാണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്, പ്രോജക്ട് ഓഫീസ് കഞ്ഞിക്കുഴി, എസ്.എൻ.പുരം പി.ഒ, പിൻ- 688582, ആലപ്പുഴ എന്ന വിലാസത്തിൽ മാർച്ച് 31 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ: 9188959688.
കയ്യൂർ ഗവ.ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ (ഈഴവ, തീയ്യ, ബില്ലവ സംവരണം) ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്. യോഗ്യത സിവിൽ എഞ്ചിനീയറിംഗിൽ ബിടെക്ക് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, സിവിൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും. ഉദ്യോഗാർത്ഥികൾ മാർച്ച് 28ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോൺ 0467 2230980.
സമഗ്ര ശിക്ഷ കേരള, എസ്.എസ്.കെ കാസർകോട്, ഹോസ്ദുർഗ് ബി.ആർ.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്ററിൽ ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്. കൂടികാഴ്ച മാർച്ച് 27ന് തിങ്കളാഴ്ച രാവിലെ 10ന് ഹോസ്ദുർഗ് ബി.ആർ.സിയിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി കൃത്യസമയത്ത് എത്തണം. ഫോൺ 99954 08382.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കാസർകോട് ജില്ലാ ഓഫീസിൽ കൊമേഴ്സ്യൽ അപ്രന്റീസുമാരുടെ ഒഴിവ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം, ഏതെങ്കിൽ ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 2023 ജനുവരി ഒന്നിന് 26 വയസ്സ് കവിയാൻ പാടില്ല. പ്രതിമാസം സ്റ്റൈപ്പെന്റ് 9,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾസ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ അതിന്റെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബോർഡിന്റെ കാസർകോട് ജില്ലാ കാര്യാലയത്തിൽ ( സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസ് എം.എ.എം ആർക്കേഡ്, റെയിൽവേ സ്റ്റേഷന് സമീപം, കാഞ്ഞങ്ങാട് 671315) മാർച്ച് 28ന് രാവിലെ 11നകം എത്തണം. മുൻപ് ബോർഡിൽ അപ്രന്റീസ് ട്രെയിനിംഗ് എടുത്തിട്ടുള്ളവർ അപേക്ഷിക്കേണ്ട. വിവരങ്ങൾക്ക് https://kspcb.keralagov.in ഫോൺ 0467 2201180.
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. യോഗ്യത, ശമ്പള സ്കെയിൽ എന്നിവയുടെ വിശദാംശം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികയിലോ സമാന ശമ്പള സ്കെയിൽ നിഷ്കർച്ചിട്ടുള്ള യോഗ്യതയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ നിയമനത്തിനുള്ള നടപടി സ്വീകരിക്കും. താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഓഫീസ് മേലധികാരികൾ മുഖേന ഏപ്രിൽ 10നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ് (അഞ്ചാം നില), ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഐ.ടി സ്റ്റാഫ് തസ്തികയിൽ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന താത്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദവും, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ/ ഐ.ടി യും 3 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 01.01.2023 ൽ 25 - 45 വയസ് (നിയമാനുസൃത വയസിളവ് അനുവദീയം). ശമ്പളം: 12,000 രൂപ (Consolidated pay). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 17നു മുമ്പ് പേര് രജ്സ്റ്റർ ചെയ്യണം.
സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതിയുടെ തിരുവനന്തപുരത്തുള്ള ഓഫീസിൽ കരാർ/ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു ഡാറ്റ അനലിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദം/ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്/ എം.സി.എ. സമാന തസ്തികയിൽ സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഏപ്രിൽ പത്തിനകം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, നവകേരളം കർമപദ്ധതി, മൂന്നാംനില, ബി.എസ്.എൻ.എൽ. ഭവൻ, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001. എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
മൃഗസംരക്ഷണ വകുപ്പിൽ രാത്രികാല അടിയന്തിര വെറ്ററിനറി സേവനത്തിനായും മൊബൈൽ യൂണിറ്റ് മുഖേന രാത്രികാല സേവനം പ്രവർത്തന സജ്ജമാക്കുന്നതിനായും കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. തൈക്കാട്ടുശ്ശേരി, ആര്യാട്, ചമ്പക്കുളം, കിടങ്ങറ, ഭരണിക്കാവ്, മുതുകുളം ബ്ലോക്കുകളിൽ വെറ്ററിനറി സർജന്മാരെയും കഞ്ഞിക്കുഴി, മുതുകുളം ബ്ലോക്കുകളിൽ ഡ്രൈവർ കം അറ്റന്റർമാരെയുമാണ് നിയമിക്കുന്നത്. നിശ്ചിത യോഗ്യതയുള്ളവർ രേഖകൾ സഹിതം മാർച്ച് 29ന് രാവിലെ 10ന് ജില്ല മൃഗസംരക്ഷണ ഓഫീസ്, ജില്ല കോടതി പാലത്തിന് സമീപം, മുല്ലയ്ക്കൽ, ആലപ്പുഴ എന്ന വിലാസത്തിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477 2252431.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.