Sections

വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം

Wednesday, Sep 13, 2023
Reported By Admin
Job Offer

ട്രേഡ് ടെക്നീഷ്യൻ വെൽഡിങ് നിയമനം: കൂടിക്കാഴ്ച 18ന്

ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ട്രേഡ് ടെക്നീഷ്യൻ വെൽഡിങ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് സെപ്റ്റംബർ 18 ന് കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ, തിരിച്ചറിയൽ രേഖകൾ സഹിതം രാവിലെ 10 നകം എത്തണം. ടി.എച്ച്.എസ്.എൽ.സിയും പ്രസ്തുത ട്രേഡിൽ സ്പെഷ്യലൈസേഷൻ, അല്ലെങ്കിൽ എസ്.എസ്.എൽ.സി, കെ.ജി.സി.ഇ/എൻ.ടി.സി/വി.എച്ച്.എസ്.സി/ ഐ.ടി.ഐ എന്നിവയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 0466 2260565

ഗസ്റ്റ് അധ്യാപക നിയമനം

പട്ടാമ്പി ഗവ സംസ്കൃത കോളെജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ വയസ്, പ്രവൃത്തി പരിചയം, വിദ്യഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകൾ സഹിതം സെപ്റ്റംബർ 15 ന് രാവിലെ 10 നകം പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം. ഇവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. ഫോൺ: 0466 2212223.

ജി.ഐ.എസ്. എക്സ്പർട്ട് നിയമനം

കോട്ടയം : ജില്ലയിൽ നടപ്പാക്കുന്ന ജലശക്തി അഭിയാൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജി.ഐ.എസ് മാപ്പിംഗ്, വാട്ടർ കൺസർവേഷൻ പ്ലാൻ എന്നിവ തയാറാക്കുന്നതിന് ജി.ഐ.എസ് എക്സ്പേർട്ടിനെ നിയമിക്കുന്നു. ജില്ലാ കളക്ടറുടെ കീഴിലാണ് നിയമനം. എർത്ത് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം, ജി.ഐ.എസിൽ ഡിപ്ലോമ അല്ലെങ്കിൽ പി.ജി. ഡിപ്ലോമ, ജി.ഐ.എസ് മാപ്പിങ്ങിനുള്ള മുൻപരിചയം അഭികാമ്യം. പരമാവധി 60 ദിവസത്തേക്കാണ് നിയമനം.
വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 20ന് രാവിലെ 11ന് ഭൂജലവകുപ്പിന്റെ കോട്ടയം ജില്ലാ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി അന്നേ ദിവസം ഓഫീസിൽ ഹാജരാകണം.

അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്

കോട്ടയം: ഏറ്റുമാനൂർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബികോമും ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസുമാണ് യോഗ്യത. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. താത്പര്യമുള്ളവർ സെപ്റ്റംബർ 18ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2537676,9633345535.

ഗസ്റ്റ് ലക്ചറർ നിയമനം

കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് ലക്ചറർ കമ്പ്യൂട്ടർ, ഗസ്റ്റ് ലക്ചറർ ഫിസിക്കൽ എഡ്യൂക്കേഷൻ തസ്തികയിലേക്ക് നിയമനത്തിന് സെപ്റ്റംബർ 15ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത : ലക്ചറർ കമ്പ്യൂട്ടർ : ബി ടെക് ഫസ്റ്റ് ക്ലാസ്, ലക്ചറർ ഫിസിക്കൽ എഡ്യൂക്കേഷൻ : പി ജി. ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പുമായി എത്തണം. ഫോൺ - 9447488348

അങ്കണവാടി ഹെൽപ്പർ അഭിമുഖം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 14,15 തീയതികളിൽ രാവിലെ 10 മുതൽ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ഫോൺ: 0478-2869677.

ട്രെയിനി അനലിസ്റ്റ് ഒഴിവ്

ക്ഷീരവികസന വകുപ്പിന്റെ കീഴിൽ കാസർകോട്, കുമ്പള റീജിയണൽ ലബോറട്ടറിയിൽ പാൽ, പാലുത്പന്നങ്ങൽ എന്നിവയുടെ മൈക്രോബയോളജി കെമിക്കൽ ടെസ്റ്റുകൾ നടത്തുന്നതിനും, കാലിബറേഷൻ നടത്തുന്നതിനും വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തുന്നതിനും രണ്ട് ട്രെയിനി അനലിസ്റ്റുകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ട്രെയിനി അനലിസ്റ്റ് (മൈക്രോ ബയോളജി) യോഗ്യത ബി.ടെക്/ ബി.എസ്.സി ഡയറി സയൻസിൽ ബിരുദം അല്ലെങ്കിൽ മൈക്രോബയോളജിയിൽ ബിരുദാനന്തരബിരുദം, ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി) യോഗ്യത ബി.ടെക്/ ബി.എസ്.സി ഡയറി സയൻസിൽ ബിരുദം അല്ലെങ്കിൽ കെമിസ്ട്രിയിലോ, ബയോകെമിസ്ട്രിയിലോ ഇൻഡസ്ട്രിയിൽ കെമിസ്ട്രിയിലോ ബിരുദാനന്തര ബിരുദം. പ്രായം 18നും 40 നും ഇടയിൽ. ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ, ബയോഡാറ്റ എന്നിവ സഹിതം സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ഡെപ്യൂട്ടി ഡയറക്ടർ, റീജിയണൽ ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ് നായ്ക്കാപ്പ്, കുമ്പള, കാസർകോട്-671321 എന്ന വിലാസത്തിൽ നൽകണം. കൂടിക്കാഴ്ച്ചയ്ക്ക് അർഹത നേടിയവരുടെ ലിസ്റ്റ് സെപ്റ്റംബർ 23ന് രാവിലെ 11ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. കൂടിക്കാഴ്ച്ച സെപ്റ്റംബർ 28ന് രാവിലെ 11ന് കുമ്പള റീജിയണൽ ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തും. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരം സ്റ്റേറ്റ് ലബോറട്ടറിയിൽ പരിശീലനം നൽകും. ഫോൺ 04998 290626.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.