Sections

തൊഴിൽ അവസരം: വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കാം

Thursday, Apr 20, 2023
Reported By Admin
Job Offer

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം


പ്രൊജക്റ്റ് ഫെല്ലോ ഒഴിവ്

കേരള വന ഗവേക്ഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള പ്രൊജക്റ്റിൽ പ്രൊജക്ട് ഫെല്ലോ ഒഴിവ്. അഭിമുഖം മെയ് 19ന് രാവിലെ 10 മണിക്ക് പീച്ചി കേരള വനഗവേഷണ സ്ഥാപന ഓഫീസിൽ നടക്കും. യോഗ്യത: ഒന്നാം ക്ലാസ് എം എസ് സി സുവോളജി. പ്രാണി വളർത്തൽ, വിഷബാധ പഠനം, സ്ഥിതിവിവരകണക്ക് എന്നിവയിൽ പരിജ്ഞാനം അഭികാമ്യം. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക് www.kfri.res.in. ഫോൺ 0487 2690100

പ്രോജക്ട് അസിസ്റ്റന്റ് അഭിമുഖം

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികയിലേക്ക് ഉള്ള അഭിമുഖം ഏപ്രിൽ 26ന് രാവിലെ പത്ത് മണിക്ക് നടക്കും. വിശദ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

ലബോറട്ടറി ടെക്നീഷ്യൻ നിയമനം

ജില്ലാ ടി.ബി സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലബോറട്ടറി ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത ബി.എസ്.സി എം.എൽ.ടി, ഡി.എം.എൽ.ടി സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഒരുവർഷത്തിൽ കുറയാത്ത സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ നിന്നുള്ള പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർഥികൾക്ക് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 25ന് രാവിലെ 11ന് മഞ്ചേരി ചെരണിയിലുള്ള ജില്ലാ ടി.ബി സെന്ററിൽ അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 7558020661.

വോക്ക് ഇൻ ഇന്റർവ്യൂ

അച്ചൻകോവിൽ സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത ബി എ എം എസ് ഡിഗ്രിയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ എ ക്ലാസ് രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി: 18-38 വയസ്. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ടാകും. ശമ്പളം: പ്രതിദിനം 1455 പ്രകാരം പ്രതിമാസം പരമാവധി 39285 രൂപ. താത്പര്യമുള്ളവർ അസൽ രേഖകളും പകർപ്പും സഹിതം ഏപ്രിൽ 26ന് രാവിലെ 10.30ന് ആശ്രാമത്തുള്ള ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0474 2763044.

പ്രോജക്ട് അസോസിയേറ്റ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 32,000 രൂപ മാസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസോസിയേറ്റിന്റെ രണ്ട് താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ചൈൽഡ് ഡെവലപ്മെന്റിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള റിസേർച്ച് പരിജ്ഞാനം നേടിയവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റാ എന്നിവയുമായി മേയ് എട്ടിനു രാവിലെ 11ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള ചിറ്റാറ്റുകര പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി ചിറ്റാറ്റുകര പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു അപേക്ഷകരുടെ പ്രായം 01.01.2023 ൽ 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ ഏപ്രിൽ 19 മുതൽ മെയ് 10 ന് വൈകീട്ട് അഞ്ചുവരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, ചിറ്റാറ്റുകര പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷൻ 2-ാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ : 0484 2448803.

കേരള വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ്

കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു വനിതാ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ മേയ് മൂന്നിനകം ലഭ്യമാക്കണം.

സ്പോർട്സ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 'സ്പോർട്സ് ഓഫീസർ' തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശമ്പളം: 26,500-56,700. കാലാവധി: ഒരു വർഷം. പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലുള്ള ജീവനക്കാർ ആയിരിക്കണം. അപേക്ഷകൾ ഏപ്രിൽ 24ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ ലഭിക്കണം.

ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യന്റെ ഒഴിവ്. യോഗ്യത പ്ലസ്ടുവും ഗവ.അംഗീകൃത ഡിപ്ലോമ ഇൻ റെന്റൽ ഡയാലിസിസ് ടെക്നോളജി അല്ലെങ്കിൽ പ്ലസ്ടുവും ഗവ.അംഗീകൃത ബി.എസ്.സി റെന്റൽ ഡയാലിസിസ് ടെക്നോളജിയും. അഭിമുഖം ഏപ്രിൽ 25ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി ഓഫീസിൽ. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ 9447217625.

ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് ഒഴിവ്

കാസർകോട് ബ്ലോക്ക് പഞ്ചായത്തിലെ സി.എച്ച്.സി ബദിയഡുക്കയിൽ സായാഹ്ന ഒ.പിയിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഡോക്ടർ (2 ഒഴിവ്, യോഗ്യത എം.ബി.ബി.എസ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം), സ്റ്റാഫ് നഴ്സ് (ഒരു ഒഴിവ്, യോഗ്യത ജനറൽ നഴ്സിംഗ്, മിഡ്വൈഫറി നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം), ഫാർമസിസ്റ്റ് (ഒരു ഒഴിവ്, ഫാർമസിയിൽ ബിരുദം/ ഡിപ്ലോമ, ഫാർമസി കൗൺസിലിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം). മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കും പ്രദേശവാസികൾക്കും മുൻഗണന. വാക്ക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 25ന് രാവിലെ 11ന് സി.എച്ച്.സി ബദിയഡുക്കയിൽ. ഫോൺ 04998 285716.

ജൂനിയർ റിസേർച്ച് ഫെല്ലോ

പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തിൽ ജൂനിയർ റിസേർച്ച് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 26 വരെയാണ് ഗവേഷണ കാലാവധി. കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ജൂനിയർ എഞ്ചിനീയർ അപേക്ഷ ക്ഷണിച്ചു

ജില്ലാ നിർമ്മിതി കേന്ദ്രം കാസർകോട് അഞ്ച് ജൂനിയർ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ പോളിടെക്നിക്കിൽ നിന്നും ഡിപ്ലോമ യോഗ്യത നേടിയവരും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. സെക്കൻഡറി തലം മുതൽ ഓരോ പരീക്ഷയിലും ലഭിച്ച മാർക്ക് / ഗ്രേഡ് വിവരങ്ങൾ അടക്കം ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 29ന് വൈകിട്ട് നാല് വരെ അപേക്ഷ തപാൽ വഴി സ്വീകരിക്കും. പ്രായപരിധി 35 വയസ്സ്. വിലാസം ജനറൽ മാനേജർ, ജില്ലാ നിർമിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ, പിൻ 671531. ഫോൺ 8921293142.

റിസോഴ്സ് പേഴ്സൺ നിയമനം: അപേക്ഷ ക്ഷണിച്ചു

പി.എം.എഫ്.എം.ഇ. പദ്ധതിയിലേക്ക് ജില്ലാതല റിസോഴ്സ് പേഴ്സണെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കും ഭക്ഷ്യസംസ്കരണം, വ്യവസായ പദ്ധതി നിർവ്വഹണം എന്നിവയുമായി ബന്ധപ്പെട്ട് മുൻ പരിചയമുള്ള ബാങ്കുകൾ, സർക്കാർ വകുപ്പുകൾ, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം. ബയോഡേറ്റ, ആധാറിന്റെ പകർപ്പ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ gndicalp@gmail.com എന്ന ഇ-മെയിൽ മുഖേനയോ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ഏപ്രിൽ 30 നകം നൽകണം. ഫോൺ: 0477 2251272, 9400897551.

അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

കൊടകര അഡീഷണൽ ഐ സി ഡി എസ് പ്രോജക്ടിൽ വരുന്ന മറ്റത്തൂർ പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് സ്ഥിര - താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയ്യതി മേയ് 8 . ഫോൺ: 0480 2727990

അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഒല്ലുക്കര ബ്ലോക്കിൽ കുടുംബശ്രീ എം ഇ ആർ സിയിൽ അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 29ന് മുൻപായി കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർക്ക് അപേക്ഷ നൽകേണ്ടതാണ്. ഫോൺ: 0487 2362517

ഡേറ്റാ എൻട്രി നിയമനം

മെഴുവേലി ഗ്രാമപഞ്ചായത്തിൽ നിലവിലുളള കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റ എൻട്രിക്കുമായി താത്കാലിക അടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നതിലേക്കായി ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്), ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐടിഐ സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏപ്രിൽ 26 ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ : 0468 2257228.

അനസ്തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു

ഗവ. മെഡിക്കൽ കോളേജ് എച്ച്ഡിഎസിനു കീഴിൽ അനസ്തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത; അനസ്തേഷ്യോളജിയിലുള്ള എം.ഡി/ഡി.എൻ.ബി ഒരു വർഷത്തെ പ്രവർത്തിപരിചയത്തോടു കൂടിയ ഡിപ്ലോമ ഇൻ അനസ്തേഷ്യ. താല്പര്യമുള്ളവർ ഏപ്രിൽ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. പ്രതിഫലം പ്രതിമാസം 1,00000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 0495-2355900.

ലക്ച്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു

ഗവ: മെഡിക്കൽ കോളേജ് എച്ച്ഡിഎസിനു കീഴിൽ ലക്ച്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. താല്പര്യമുള്ളവർ ഏപ്രിൽ 24 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. പ്രതിഫലം പ്രതിമാസം 50,000 രൂപ. യോഗ്യത: എം.എസ്.സി (ഫിസിക്സ്) (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ്), എം എസ് സി മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ മെഡിക്കൽ റേഡിയേഷൻ ഫിസിക്സ്, എ.ഇ.ആർ.ബി നടത്തുന്ന ആർ.എസ്.ഒ സെർറ്റിഫിക്കേഷൻ പരീക്ഷ പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495-2355900

നഴ്സ്, സെക്യൂരിറ്റി നിയമനം

വണ്ടൂർ ചേതന പെയിൻ ആൻഡ് പാലിയേറ്റീവ് കാൻസർ കെയർ സെന്റർ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്സ്, ഡേ സെക്യൂരിറ്റി എന്നിവരെ താത്കാലികമായി നിയമിക്കുന്നു. ജനറൽ നഴ്സിങ്, പാലിയേറ്റീവ് നഴ്സിങിൽ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയവർക്ക് നഴ്സ് തസ്തികയിലേക്കും 30നും 60നും മധ്യേ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യത, പി.ആർ.ടി.സി സർട്ടിഫിക്കറ്റുള്ളവർക്ക് സെക്യൂരിറ്റി തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഫോട്ടോ പതിപ്പിച്ച ഐ.ഡി കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എപ്രിൽ 25ന് രാവിലെ 10.30ന് വണ്ടൂർ ചേതന പെയിൻ ആൻഡ് പാലിയേറ്റീവ് കാൻസർ കെയർ സെന്ററിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04931 249600.

ഡ്രൈവർ കം അറ്റൻഡർ നിയമനം

മലപ്പുറം ജില്ലാ നിർമ്മിതി കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ കം അറ്റൻഡറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ഡ്രൈവിംഗ് ലൈസൻസ്, എൽ.എം.വി ബാഡ്ജ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രിൽ 24ന് രാവിലെ 11ന് മലപ്പുറം ജില്ലാ നിർമ്മിതി കേന്ദ്രം ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.