Sections

സർക്കാർ മേഖലയിൽ നിരവധി ഒഴിവുകൾ അപേക്ഷകൾ സമർപ്പിക്കാം

Thursday, Sep 21, 2023
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ചെന്നീർക്കര ഗവ. ഐ.ടി.ഐ യിൽ ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ്. ഹോട്ടൽ മാനേജ്മെന്റ് /കേറ്ററിംഗ് ടെക്നോളജിയിൽ ഡിഗ്രി / ഡിപ്ലോമ അല്ലെങ്കിൽ ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻ. ടി. സി./ എൻ.എ.സി.) യോഗ്യതയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർ ഒക്ടോബർ 3ന് രാവിലെ 11ന് ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ചെന്നീർക്കര ഐടിഐയിൽ ഹാജരാകണം. ഫോൺ: 0468 2258710.

ഡോക്ടർ നിയമനം

വെളളറട സാമൂഹീകാരോഗ്യകേന്ദ്രത്തിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പ്രതിമാസം 41,000 രൂപ ശമ്പളത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 28 ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫക്കറ്റ് സഹിതം വെള്ളറട മെഡിക്കൽ ഓഫീസറുടെ മൂൻപാകെ ഹാജരാകേണ്ടതാണ്.

ഗസ്റ്റ് അധ്യാപക നിയമനം

കോട്ടയം: പാമ്പാടി ഗവൺമെന്റ് ഹൈസ്കൂളിൽ നിലവിൽ ഒഴിവുള്ള വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ എൻജിനിയറിങിൽ മൂന്നുവർഷ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവർ സെപ്റ്റംബർ 26ന് രാവിലെ 10നകം സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469.

താത്ക്കാലിക നിയമനം

ചടയമംഗലം ബ്ലോക്കിൽ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോഎന്റർപ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആർ സിയിൽ അക്കൗണ്ടന്റ് തസ്തികയിൽ താത്ക്കാലികനിയമനം നടത്തും. ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യത: എം കോം, ടാലി. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബർ 25ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ, സിവിൽസ്റ്റേഷൻ പി ഒ., കൊല്ലം - 691003 വിലാസത്തിൽ ലഭിക്കണം.

നഴ്സിങ് നിയമനം

ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതിയിലേക്ക് ജനറൽ നഴ്സിങ്, ബി എസ് സി നഴ്സിങ് തസ്തികളിലേക്ക് അപ്രന്റീസ് വ്യവസ്ഥയിൽ സ്റ്റൈപന്റോടുകൂടി നിയമനം നടത്തും. യോഗ്യത : നഴ്സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും ജനറൽ നഴ്സിങ്/ബി എസ് സി നഴ്സിങ് പാസായിരിക്കണം. ബി പി എൽ/വാർഷിക വരുമാനം രണ്ടുലക്ഷത്തിൽ താഴെയുള്ള ജനറൽ കാറ്റഗറിയിൽ (എസ് സി, എസ് റ്റി ഒഴികെ) ഉൾപ്പെട്ടവരും ഗ്രാമപ്രദേശത്ത് താമസിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 18-45. 2024 മാർച്ച് 31 വരെയാണ് നിയമനകാലാവധി. ബി എസ് സി നഴ്സിങ് പാസായവർക്ക് 15,000 രൂപ നിരക്കിലും ജനറൽ നഴ്സിങ് പാസായവർക്ക് 12500 രൂപ നിരക്കിലും ഓണറേറിയം നൽകും. എസ് എസ് എൽ സി-വരുമാന സർട്ടിഫിക്കറ്റുകൾ റേഷൻ കാർഡ് എന്നിവയുടെ പകർപ്പും അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26 ന് ജില്ലാ പഞ്ചായത്തിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ബി എസ് സി നഴ്സിങ്ങിന് രാവിലെ 10.30 നും ജനറൽ നഴ്സിങ്ങിന് ഉച്ചയ്ക്ക് ഒരു മണിക്കുമാണ് അഭിമുഖം. ഫോൺ 0474 2795017.

അഭിമുഖം

ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് ടെക്നീഷ്യൻ/എക്കോ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും. യോഗ്യത: ബി സി വി റ്റി (ഒരു വർഷത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടെ നാല് വർഷം ഡിഗ്രി കോഴ്സ് ) അല്ലെങ്കിൽ ഡി സി വി റ്റിയും രണ്ടുവർഷ പ്രവർത്തിപരിചയവും, സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിലിൽ നിന്നുള്ള സ്ഥിര രജിസ്ട്രേഷൻ. പ്രായപരിധി 25-40. യോഗ്യത, പ്രായം, പ്രവർത്തിപരിചയം തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 23 ഉച്ചയ്ക്ക് രണ്ടിന് കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ എഴുത്തുപരീക്ഷ/അഭിമുഖത്തിന് എത്തണം. ഫോൺ -0474 2742004.

അങ്കണവാടി ഹെൽപ്പർ നിയമനം

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് ഇപ്പോൾ നിലവിലുള്ളതും അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകുന്നതുമായ സ്ഥിരം/ താത്ക്കാലിക ഹെൽപ്പർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. അപേക്ഷകർ അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. ഹെൽപ്പർ തസ്തികയ്ക്ക് എഴുത്തും വായനയും അറിയുന്നവരും എസ്.എസ്.എൽ.സി പാസാകാത്തവരും ആയിരിക്കണം. പ്രായപരിധി 18-46. എസ്.സി/എസ്.ടി വിഭാഗത്തിന് മൂന്നു വയസ് ഇളവ് ലഭിക്കും. അപേക്ഷ ഒക്ടോബർ ഏഴിന് വൈകിട്ട് അഞ്ചിനകം കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. ഓഫീസിൽ നൽകണം.

താൽക്കാലിക നിയമനം

വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വകുപ്പിൽ ഒഴിവുള്ള മെഷിനിസ്റ്റ്, ഷീറ്റ്മെറ്റൽ, പ്ളംബിംഗ് ട്രേഡ്സ്മാൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട ട്രേഡുകളിൽ ടിഎച്ച്എസ്എൽസി, കെജിസിഇ, ഐടിഐ, ഐടിസി, ഡിപ്ലോമ ഐടിഐ, ഐടിസി, എൻസിവിടി സർട്ടിഫിക്കറ്റ് നിർബന്ധം. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 25 ന് രാവിലെ 9.30ന് കോളേജ് ഓഫീസിൽ എത്തണം.

ആശാഭവനിൽ കെയർ പ്രൊവൈഡർ

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന രാമവർമ്മപുരത്തെ ആശാഭവനിലെ അന്തേവാസികളെ പരിചരിക്കുന്നതിനു കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർമാരെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. 50 വയസ്സ് കഴിയാത്ത സ്ത്രീകൾക്കാണ് അവസരം. എട്ടാം ക്ലാസ് പാസ്സായവരും സേവന മനോഭവം ഉള്ളവരും ആയിരിക്കണം. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷയും, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 26 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ എത്തിച്ചേരേണ്ടതാണ്. 0487 2328818

ഗസ്റ്റ് ലക്ചറർ നിയമനം

ഷൊർണൂർ ഐ.പി.ടി ആൻഡ് ജി.പി.ടി.സിയിൽ ഡി വോക് കോഴ്സുമായി ബന്ധപ്പെട്ട് കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ മതിയായ യോഗ്യതയുള്ളവരായിരിക്കണം. താത്പര്യമുള്ളവർ സെപ്റ്റംബർ 21 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04662220450
ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്

ഫുൾ ടൈം കീപ്പർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ, മുസ്ലിം, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (EWS), ഓ.ബി.സി വിഭാഗങ്ങളിൽ നാലു സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത ഏഴാം ക്ലാസ് വിജയം, ഡിഗ്രി പാടില്ല, 2 വർഷത്തിൽ കുറയാത്ത കാലയളവിൽ വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ പരിചയം എന്നിവ വേണം. സ്ത്രീകളും ഭിന്നശേഷിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. പ്രായം 01/01/2023 ന് 18-41 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 24400-55200 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ അഞ്ചിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

അസിസ്റ്റന്റ് മറൈൻ സർവേയർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മറൈൻ സർവേയർ തസ്തികയിൽ എസ്.സി. വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യവും ഇന്ത്യൻ നേവൽ ഹൈഡ്രോഗ്രാഫിക് ബ്രാഞ്ചിന്റെ സർവേ റെക്കോർഡർ ക്ലാസ് വൺ അല്ലെങ്കിൽ ക്ലാസ് ടുവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01/01/2023 ന് 18-41 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 55200 -115300. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ അഞ്ചിനു മുൻപായി പേര് രജിസ്റ്റർ ചെയ്യണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.