- Trending Now:
ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭകളിലെ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുളള ഓൺലൈൻ അപേക്ഷ സമർപ്പിയ്ക്കുന്നതിനുളള അവസാന തീയതി ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു. 23 കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും, കമ്പ്യൂട്ടർ പരിജ്ഞാനവുമുളള 18 വയസ്സ് മുതൽ 50 വയസ്സ് വരെ പ്രായമുളളവർക്ക് http://akshayaexam.kerala.gov.in/aes/registration എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം. ഒരാൾക്ക് 3 പ്രദേശങ്ങളിൽ കേന്ദ്രം തുടങ്ങാനുളള ഓപ്ഷൻ നൽകാം .
അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സൽ പകർപ്പ് , ഡിഡി എന്നിവ അപേക്ഷകർ നവംബർ 7 ന് 5 മണിക്കുള്ളിൽ ഇടുക്കി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസിൽ അപേക്ഷകൻ തന്നെ നേരിട്ട് എത്തിക്കണം. നിശ്ചിത സമയപരിധി കഴിഞ്ഞ് ലഭിയ്ക്കുന്ന അപേക്ഷകൾ നിരസിയ്ക്കും.
താൽപര്യമുള്ളവർക്ക് ഡയറക്ടർ, അക്ഷയ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കാം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, തിരിച്ചറിയൽ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനിൽ കെട്ടിടമുണ്ടെങ്കിൽ ഉടമസ്ഥാവകാശ, വാടക കരാർ എന്നിവ അപ് ലോഡ് ചെയ്യണം. ഡിഡി നമ്പർ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് www.akshaya.kerala.gov.in എന്ന അക്ഷയ വെബ് സൈറ്റിലോ, അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ 04862 232 215.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.