- Trending Now:
സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത സൗജന്യ കോഴ്സുകളിലേക്ക് എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുകളിലാണ് പരിശീലനം. മൂന്നുമുതൽ ആറുമാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേക്കാണ് പ്രവേശനം. പ്രതിമാസ സ്റ്റൈപ്പന്റ് നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ്, കെൽട്രോൺ സർട്ടിഫിക്കറ്റ് എന്നിവ നൽകും.
താല്പര്യമുള്ളവർ കെൽട്രോൺ നോളജ് സെന്റർ, ചുണ്ടക്കയിൽ കോംപ്ലക്സ്, മഞ്ഞക്കുളം റോഡ്, പാലക്കാട് എന്ന വിലാസത്തിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കോപ്പി, ഫോട്ടോ സഹിതം ജൂലൈ 15നകം അപേക്ഷിക്കുക. ഫോൺ: 7356789991, 7012913341.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.