Sections

ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ പ്രോഗ്രാം സ്കോളർഷിപ്പിന് പെൺകുട്ടികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു

Saturday, Aug 17, 2024
Reported By Admin
Applications are invited from girls for Amazon Future Engineer Program Scholarship

കൊച്ചി: ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ പ്രോഗ്രാം സ്കോളർഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. എഞ്ചിനിയറിംഗ് പഠനം നടത്തുന്ന വിദ്യാർത്ഥിനികൾക്ക് നാലുവർഷം കൊണ്ട് 200,000 രൂപയുടെ സ്കോളർഷിപ്പ് ലഭിക്കും. എഞ്ചിനിയറിംഗില് കരിയർ തുടരാൻ ഇന്ത്യയിലെ യുവതികളെ ശാക്തീകരിക്കുന്നതിനാണ് സ്കോളർഷിപ്പ് ലക്ഷ്യമിടുന്നത്. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിലോ അനുബന്ധ മേഖലകളിലോ ബിരുദ പഠനം നടത്തുന്ന 500 വനിതാ വിദ്യാർത്ഥികൾക്ക് സമഗ്രമായ പിന്തുണ നല്കി ഈ മേഖലയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് സ്കോളർഷിപ്പ് വഴി ആമസോൺ ലക്ഷ്യമിടുന്നത്.

സാമ്പത്തിക സഹായത്തിനപ്പുറം ആമസോൺ ജീവനക്കാരിൽ നിന്നുള്ള മെന്റർഷിപ്പും മാർഗനിർദേശവും ഉൾപ്പെടുന്ന ഒരു സമഗ്ര വികസന പദ്ധതിയാണ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നത്. രണ്ടാം വർഷം വിദ്യാര്ഥികൾക്ക് പ്രായോഗിക പരിശീലനവും വിദ്യാർത്ഥികളെ വ്യവസായ വൈദഗ്ധ്യം നല്കുന്നതിനും വിജയകരമായ കരിയറിന് അവരെ സജ്ജമാക്കുന്നതിനുമായി പത്തുമാസം ദൈർഖ്യമുള്ള ബൂട്ട്ക്യാമ്പും സംഘടിപ്പിക്കും. കഴിവും അവസരവും തമ്മിലുള്ള വിടവ് നികത്തുകയാണ് ആമസോണിന്റെ ലക്ഷ്യമെന്ന് ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ പ്രോഗ്രാമിലെ ഇന്ത്യ ലീഡ് അക്ഷയ് കശ്യപ് പറഞ്ഞു.

ഏറ്റവും കഴിവുള്ള വിദ്യാർത്ഥികളെ തിരിച്ചറിയാൻ ആമസോൺ ഫൗണ്ടേഷൻ ഫോർ എക്സലൻസുമായി സഹകരിച്ച് കർശനമായ മൂല്യനിർണ്ണയ പ്രക്രിയ നടത്തും. അക്കാദമിക് മെറിറ്റ്, സാമ്പത്തിക ആവശ്യം, പ്രകടമായ നേതൃത്വ ശേഷി എന്നിവയുടെ സംയോജനത്തെ അടിസ്ഥാനമാക്കിയാണ് സ്കോളര്ഷിപ്പുകള് നല്കുന്നത്. ഓരോ വിദ്യാർത്ഥിനിക്കും അവരുടെ പഠനങ്ങളും പ്രോജക്റ്റുകളും സുഗമമാക്കുന്നതിന് ലാപ്ടോപ്പ് ലഭ്യമാക്കും.

ആമസോണിന്റെയും എഫ്എഫ്ഇയുടെയും പ്രതിനിധികൾ അടങ്ങുന്ന സെലക്ഷൻ കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് ഷോര്ട്ട്ലിസ്റ്റ് ചെയ്ത വിദ്യാർത്ഥിനികളെ അക്കാദമിക് റെക്കോർഡുകൾ, ഉപന്യാസ രചന, അഭിമുഖങ്ങൾ എന്നിവ ഉൾപ്പെടെ കർശനമായ മൂല്യനിർണ്ണയ പ്രക്രിയയ്ക്ക് വിധേയരാക്കും. ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ പ്രോഗ്രാം സ്കോളർഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബർ 31-ന് അവസാനിക്കും. തിരഞ്ഞെടുത്ത വിദ്യാർത്ഥിനികളെ ജനുവരി 2025-നകം പ്രഖ്യാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക - www.amazonfutureengineer.in/scholarship


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.