Sections

നിരവധി ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു

Tuesday, May 02, 2023
Reported By Admin
Job Offer

വിമുക്തഭടന്മാർക്ക് അവസരം

ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ നിരവധി ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അർഹരായ വിമുക്തഭടന്മാർ കമ്പനിയുടെ വെബ്സൈറ്റിൽ ഓൺലൈൻ ആയി മേയ് 16 നകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2422239

സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ എൻ.ഡി.പി.എസ്. കേസുകളുടെ വിചാരണയ്ക്ക് മാത്രമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിന് പാനൽ തയ്യാറാക്കുന്നു. 1978-ലെ കേരള ഗവൺമെന്റ് ലോ ഓഫീസേഴ്സ് (അപ്പോയിൻമെന്റ് ആൻഡ് കണ്ടിഷൻസ് ഓഫ് സർവീസ്) ആൻഡ് കണ്ടക്ട് ഓഫ് കേസസ് ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നിയമനം. ഏഴ് വർഷത്തിൽ കുറയാതെ പ്രാക്ടീസ് പരിചയമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിലാസം, ജനനതീയതി, എന്റോൾമെന്റ് സർട്ടിഫിക്കറ്റ്, ജാതി, മതം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോ പതിച്ച ബയോഡാറ്റയും മൂന്നോ നാലോ സെഷൻസ് കേസുകളുടെ നടത്തിപ്പും ക്രിമിനൽ കേസുകൾ നടത്തിയിട്ടുള്ള പരിചയം സംബന്ധിച്ച രേഖകളും സഹിതം അപേക്ഷിക്കുക. മെയ് 10 വൈകുന്നേരം അഞ്ചുമണിക്കു മുമ്പായി കളക്ട്രേറ്റിൽ അപേക്ഷ നൽകണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.