Sections

സർക്കാർ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Thursday, Sep 14, 2023
Reported By Admin
Job Offer

അക്രഡിറ്റഡ് ഓവർസിയർ: കൂടിക്കാഴ്ച്ച 21 ന്

കോട്ടായി ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ അക്രഡിറ്റഡ് ഓവർസിയർ തസ്തികയിലെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം. മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം സെപ്റ്റംബർ 21 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ ലഭിക്കും.

ഐഎച്ച്ആർഡിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ

ചാക്ക ഐഎച്ച്ആർഡിയുടെ സോഫ്റ്റ്വെയർ ഡെവലപ്മെൻറ് യൂണിറ്റിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉള്ളത്. മാസം 16800 രൂപ ശമ്പളം ലഭിക്കും. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിടെക് /എം സി എ/ എം എസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡൊമൈൻ എക്സ്പെർട്ടിലും (PHP/ MySql/ Phython) കണ്ടന്റ് മാനേജ്മെൻറ് ഫ്രെയിം വർക്കിലും (Joomla/ Word Press/ Drupal) ആറുമാസത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 21 നകം itdihrd@gmail.com എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് അഭിമുഖം ഉണ്ടാകും.

ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്) യുടെ തലശ്ശേരി തലായിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.കോം ബിരുദം, ടാലി, എം എസ് ഓഫീസ്, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം സെപ്റ്റംബർ 21 ന് രാവിലെ 9.30 ന് എരഞ്ഞോളിയിലുള്ള അഡാക് നോർത്ത് റീജിയണൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0490 2354073.

കരാർ നിയമനം

കാക്കൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വിദ്യാർത്ഥികളുടെ കൂടിക്കാഴ്ച്ച സെപ്റ്റംബർ 16ന് ഉച്ചക്ക് 2.30ന് കാക്കൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും ഹാജരാക്കേണ്ടതാണെന്ന് കാക്കൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2260232.

സർച്ച് സയന്റിസ്റ്റ് ഒഴിവ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ റിസർച്ച് സയന്റിസ്റ്റ് ബി (മെഡിക്കൽ) തസ്തികയിലേക്ക് താത്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി: 2023 ജനുവരി ഒന്നിന് 35 നും 40 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 20ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179.

ഹയർ സെക്കണ്ടറി അധ്യാപക ഒഴിവ്

ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഫിസിക്കൽ സയൻസ് സീനിയർ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 18ന് രാവിലെ 10.30ന് സ്കൂൾ മാനേജരുടെ ഓഫീസിൽ നടക്കും. ഫോൺ: 0497 2725242.

ഗസ്റ്റ് ലക്ചറർ നിയമനം

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ.വനിതാ കോളേജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവ്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കും നെറ്റ്/പി എച്ച് ഡിയുമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സെപ്റ്റംബർ 19ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2746175.

അങ്കണവാടി ഹെൽപ്പർ അഭിമുഖം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 18-ന് രാവിലെ 10 മണി മുതൽ മാവേലിക്കര തെക്കേക്കര പഞ്ചായത്തിൽ നടക്കും. ഫോൺ: 0479-2342046.

മേട്രൻ ഒഴിവ്

ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ മേട്രൻ തസ്തികയിലേക്ക് ഈഴവ, ബില്ലവ തിയ്യ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ്. ബിരുദം വിദ്യാഭ്യാസ യോഗ്യതയും സർക്കാർ അംഗീകൃത ഹോസ്റ്റലിലോ സ്ഥാപനത്തിലോ ഫീമെയിൽ ഹൗസ് കീപ്പർ, ഫീമെയിൽ അസിസ്റ്റന്റ് ഹൗസ് കീപ്പർ തസ്തികയിൽ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 36 നും മധ്യേ ( സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ബാധകം). താല്പര്യമുള്ളവർ സെപ്റ്റംബർ 28ന് മുമ്പായി യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഹാജരാകണം.

അസി. പ്രൊഫസറുടെ ഒഴിവ്

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ അഡ്ഹോക് അസി. പ്രൊഫസറുടെ ഒഴിവ്. യു ജി സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 15ന് രാവിലെ 10.30ന് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. വെബ്സൈറ്റ്: www.gcek.ac.in.

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പി.ഇ.ഐ.ഡി സെല്ലിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തുന്നു. ആറ് മാസത്തേക്കാണ് നിയമനം.
യോഗ്യത പ്ലസ്ടു വിജയം / പി.ഡി.സി അല്ലെങ്കിൽ തത്തുല്യം. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ആറ് മാസത്തെ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ് പാസ്സായിരിക്കണം. ഇംഗ്ലീഷ് - മലയാളം ടൈപ്പ് ചെയ്യാനുള്ള കഴിവ്, എം.എസ് എക്സെൽ, എം.എസ് പവർ പോയിന്റ് എന്നിവയിൽ അടിസ്ഥാന വിവരം, ഡാറ്റ എൻട്രിയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഇന്റർവ്യൂവിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളംകുന്നത്തുകാവിലുള്ള കാര്യാലയത്തിൽ സെപ്റ്റംബർ 20 ന് രാവിലെ 10 ന് ഹാജരാകണം. ഫോൺ: 0487 2200310, 2200319.

ലാബ് ടെക്നീഷ്യൻ നിയമനം

ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ ലാബ്ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കുന്നു. സെപ്തംബർ 20 ന് ഉച്ചക്ക് 12.30 ന് കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബി.എസ്.സി എം.എൽ.ടി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.