- Trending Now:
അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പരിധിയിൽ വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലെ ഒഴിവുള്ള വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് പഞ്ചായത്തിൽ സ്ഥിര താമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. അങ്കണവാടി വർക്കർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി. വിജയിച്ചവർ ഹെൽപ്പർ തസ്തികയിലേയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല. വിശദവിവരങ്ങൾക്ക് തെക്കാട്ടുശ്ശേരി പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0478 2523206.
പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പരിധിയിൽ വരുന്ന പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ-ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ നൽകിയവർക്ക് ഏപ്രിൽ 10 മുതൽ 13 വരെയും ചെറുപുഴ ഗ്രാമപഞ്ചായത്തിലേക്ക് അപേക്ഷ നൽകിയവർക്ക് ഏപ്രിൽ 17 മുതൽ 20 വരെയും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കുള്ള അഭിമുഖ കത്ത് ചെറുപുഴ ഗ്രാമപഞ്ചായത്തിലെ അപേക്ഷകർക്ക് ഏപ്രിൽ മൂന്നിന് രാവിലെ 10 മണി മുതൽ 12 മണി വരെ ചെറുപുഴ ഗ്രാമപഞ്ചായത്തിലും പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിലെ അപേക്ഷകർക്ക് ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് മണി വരെ പെരിങ്ങോം ഐസിഡിഎസ് ഒഫീസിലും നേരിട്ട് വിതരണം ചെയ്യും
അപേക്ഷകർ രശീതിയും അസ്സൽ തിരിച്ചറിയൽ രേഖയും സഹിതം നേരിട്ട് കൈപ്പറ്റേണ്ടതാണെന്ന് സിഡിപിഒ അറിയിച്ചു. ഫോൺ: 9447320557, 04985 236166.
കണ്ണൂർ ഗവ.ഐ ടി ഐയിൽ ടിഗ്ഗ് ആന്റ് മിഗ്ഗ് വെൽഡിങ് കോഴ്സിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഐ ടി ഐ വെൽഡിങ്, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ ബി ടെക്ക് മെക്കാനിക്കൽ എഞ്ചിനീയറിങ് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവർ ഏപ്രിൽ നാലിന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2835183.
സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസിലും പൂതാടി, പുൽപ്പള്ളി, നൂൽപ്പുഴ, ചീങ്ങേരി, സുൽത്താൻ ബത്തേരി ട്രൈബൽ എക്സറ്റൻഷൻ ഓഫീസുകളിലും കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവരും ഡാറ്റാ എൻട്രി, ഇന്റർനെറ്റ് എന്നിവയിൽ പരിജ്ഞാനവുമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള സുൽത്താൻ ബത്തേരി താലൂക്കിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രവർത്തിപരിചയം, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുളളവർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടൈപ്പ്റൈറ്റിംഗ് കോഴ്സ് പാസായവർ എന്നിവർക്ക് മുൻഗണന. താത്പര്യമുള്ളവർക്ക് ബയോഡാറ്റ, വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ,ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 10 ന് രാവിലെ 11 ന് സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിലെ പട്ടികവർഗ്ഗ വികസന ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം. ഫോൺ: 04936 221074.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ഡി/ഡിഎംബി (റേഡിയോ ഡയഗ്നോസിസ്) ഡിഎംഅർഡിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായം 2023 ജനുവരി ഒന്നിന് 25-60. താത്പ്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഏപ്രിൽ അഞ്ച് (ബുധൻ) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിന് സമീപത്തുളള കൺട്രോൾ റൂമിൽ രാവിലെ 11.00 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇൻറർവ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.00 മുതൽ 11.00 വരെ മാത്രമായിരിക്കും.
കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ പെയിന്റർ ജനറൽ, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ അഞ്ചിന് രാവിലെ 11ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം. പെയിന്റർ ജനറൽ യോഗ്യത: പെയിന്റ് ടെക്നോളജിയിൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫൈൻ ആർട്സ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പെയിന്റ് ടെക്നോളജിയിൽ അംഗീകൃത മൂന്നു വർഷ ഡിപ്ളോമയും രണ്ടു വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ പെയിന്റർ ജനറൽ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും, 3 വർഷത്തെ പ്രവൃത്തി പരിചയവും. മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻറ് ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷൻ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻറ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷൻ അംഗീകൃത മൂന്നു വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ് ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും, 3 വർഷത്തെ പ്രവൃത്തി പരിചയവും.
എറണാകുളം: വനിതാ ശിശു വികസന വകുപ്പിൻറെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന പള്ളുരുത്തി ഐ.സി.ഡി.എസ് പ്രോജക്ടിലെ കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിൽ നിലവിൽ ഉളളതും, ഇനി ഉണ്ടാകാൻ സാധ്യതയുളളതുമായ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 2023 ജനുവരി ഒന്നിന് 18 വയസ്സ് തികയേണ്ടതും 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകൾ ശിശുവികസന പദ്ധതി ആഫീസർ, ഐ.സി.ഡി.എസ് പ്രോജക്ട് ആഫീസ്, പള്ളുരുത്തി, പള്ളുരുത്തി ബ്ലോക്ക് ആഫീസ് ബിൽഡിംഗ്, 682006 വിലാസത്തിൽ ഏപ്രിൽ 22 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484- 22372762, 0484 2240249.
ജില്ലാ ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള മീനാക്ഷിപുരം ചെക്ക്പോസ്റ്റിലെ പാൽ ഗുണനിയന്ത്രണ ലാബിന്റെ പ്രവർത്തനങ്ങൾക്കായി ട്രെയിനി അനലിസ്റ്റ്/അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലാണ് നിയമനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബോറട്ടറിയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 17,500 രൂപ (കൺസോളിഡേറ്റഡ്). എം.എസ്.സി. കെമിസ്ട്രി/എം.എസ്.സി. ബയോകെമിസ്ട്രി/എം.എസ്.സി ബയോടെക്നോളജി എന്നിവയാണ് യോഗ്യത. പ്രായം 18നും 35നും മധ്യേ. അപേക്ഷ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, വയസ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പുകളുമായി ഏപ്രിൽ 12 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ഡെപ്യുട്ടി ഡയറക്ടർ, ക്ഷീര വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന വിലാസത്തിൽ നൽകണം. കൂടികാഴ്ച്ചക്ക് യോഗ്യത നേടിയവരുടെ പട്ടിക ഏപ്രിൽ 13 ന് രാവിലെ 11 ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. ഇന്റർവ്യൂ ഏപ്രിൽ 17 ന് രവിലെ 11 ന് പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2505137.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി കൂടരഞ്ഞി കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ തെരെഞ്ഞെടുക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 1 ന് രാവിലെ 11 മണിക്ക് കുടുംബരോഗ്യ കേന്ദ്രം ഓഫീസിൽ നടത്തുന്നു. ഉദ്യോഗാർഥികൾ ഐഡന്റിറ്റി കാർഡ്, യോഗ്യത സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ രേഖകളും പകർപ്പുകളുമായി രാവിലെ പത്തിന് കുടുംബരോഗ്യ കേന്ദ്രം ഓഫീസിൽ എത്തണം.
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഏപ്രിൽ ആറിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം.
പീഡിയാട്രീഷ്യൻ : https://docs.google.com/forms/d/1-ozKoI0HE6sr9v5yCGPQ3CIebIonI485RZ3JpOgBKQk/edit
ഗൈനക്കോളജിസ്റ്റ് : https://docs.google.com/forms/d/1XgmkRm0S2RYNWj3dSM5jahY0MKjNb4BxNmU-6BkUjlc/edit
സ്റ്റാഫ് നഴ്സ് (പാലിയേറ്റിവ് കെയർ) : https://docs.google.com/forms/d/1AXYWe1Gv9fd5u2pCZBlh7i71oWkO7_36JJ6laNdsVK4/edit
സൈക്യാട്രിസ്റ്റ് : https://docs.google.com/forms/d/1EKgy3t07RE5JJSRQwhGz9FBjaHD2x2KfhSwc-yET3Hc/edit
അനസ്തെറ്റിസ്റ്റ് : https://docs.google.com/forms/d/1tDvSwYIdi2IoeIeDUjgaCLEY3hAZgGUgRgeR_-4RjOw/edit
ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ബി.എം.എസ്. ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: എസ്.എസ്.എൽ.സി, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സിൽ 3 വർഷത്തെ ഡിപ്ലോമ 2 വർഷത്തെ ഐ.ടി.ഐ. (എൻ.സി.വി.ടി. കെ.ജി.സി.ഇ), ബിൽഡിംഗ് മാനേജ്മെന്റ് സിസ്റ്റങ്ങളുടെ സ്വതന്ത്രവും സ്വന്തവുമായ പ്രവർത്തനത്തിൽ 2 വർഷത്തെ പരിചയം. പ്രായപരിധി: 18-36. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ മൂന്നിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ദിവസവേതാനടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (ഡിസിപി) അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പാസായിരിക്കണം. 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഏപ്രിൽ നാല് രാവിലെ 11ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കിങ് (ടിഡിഎം) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് എൽ.സി/എ.ഐ കാറ്റഗറിയിൽ താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ / ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവർക്ക് ഏപ്രിൽ 4ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.